ശിവരാത്രി ഉത്സവത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍

Wednesday 22 February 2017 9:52 pm IST

കാരിക്കോട്: അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവവും  പ്രതിഷ്ഠാദിനവും 24, 28 തീയതികളില്‍ നടക്കും. 24ന് രാവിലെ 4.50ന് പള്ളിയുണര്‍ത്തല്‍, 5.45ന് അഭിഷേകം, 6ന് മലര്‍നിവേദ്യം, 6.30ന് അഷ്ടഗണപതിഹോമം, 7ന് ഉഷപൂജ തുടര്‍ന്ന് മഹാക്ഷീരധാരയ്ക്കുള്ള പാലും, ഇളനീര്‍ അഭിഷേകത്തിനുള്ള കരിക്കും കാരിക്കോട് ഗണപതിക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എതിരേല്‍പ്പ്, 8ന് മഹാക്ഷീരധാര,, ഇളനീര്‍  അഭിഷേകം, രാത്രി 12ന് ശിവരാത്രി പൂജ, 25ന് രാവിലെ 11.30ന് ബ്രാഹ്മണര്‍ക്ക് കാലുകഴുകിച്ചൂട്ട്. 28ന് ക്ഷേത്രം തന്ത്രി കുലപതി ബ്രഹഹ്മശ്രീ പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷാഠാദിന മഹോത്സവം നടക്കും. രാവിലെ 8ന് അഷ്ടാഭിഷേകം, ധാര, 9മുതല്‍ കലശപൂജകള്‍, 10ന് ദ്വരപാലകര്‍ പ്രതിഷ്ഠ, തുടര്‍ന്ന് കലശാഭിഷേകം, ബ്രഹ്മകലശം, 10.30ന് യോഗീശ്വര സ്ഥാനത്ത് കലശാഭിഷേകം എന്നിവ നടക്കും. വെങ്ങല്ലൂര്‍: ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ നടക്കും. വൈക്കം ബെന്നി ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. 25ന് രാവിലെ 5  മുതല്‍ 10 വരെ ബലിദര്‍പ്പണം നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിറ്റൂര്‍: ആല്‍പ്പാറ ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മ ഹോത്സവം ക്ഷത്രം തന്ത്രി മനയത്താറ്റ് അനില്‍ദിവാകരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി തെന്നശേരി ഇല്ലം വീണാധരന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ ഇന്നും നാളെയും നടക്കും. നാളെ  രാവിലെ പുതുപ്പരിയാരം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള താലപ്പൊലി എതിരേല്‍പ്പ്, വൈകിട്ട് 4ന് വരിക്കത്താനം ഭഗവതി ശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള കാവടി  എതിരേല്‍പ്പ് തുടര്‍ന്ന് 12ന് വിളക്കിനെഴുന്നള്ളിപ്പ്, 1ന് ഗാനമേള, ഞെടിഞ്ഞിക്കടവില്‍  പിതൃബലി തര്‍പ്പണം  എന്നിവ നടക്കും. കലൂര്‍:  ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്നും നാളെയും നടക്കും. ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്ന് രാവിലെ 5.45ന് നടതുറപ്പ്, 6ന് അഖണ്ഡനാമജപംം , 6.30ന് ഗണപതിഹോമം, 11.30ന് വലിയനേദ്യം, വൈകിട്ട് 6ന് നാമജപസമാപനം,6.30ന് വിശേഷാല്‍ ദീപാരാധന. നാളെ രാവിലെ 5.30ന് നടതുറപ്പ്, 6.30ന് ഗണപതിഹോമം, 9ന് പ്രസാദശുദ്ധി, 10.30ന് കലശംതൊഴീല്‍, 11.30ന് ശ്രീഭൂതബലി, 4.30ന് ഘോഷയാത്ര, വൈകിട്ട് 5.30ന് അഷ്ടാഭിഷേകം, 6.30ന് ദീപാരാധന, 7.30ന് പ്രഭാഷണം, 8ന് വിവിധകലാപരിപാടികള്‍, 12ന് ശിവരാത്രി പൂജ, 12.15ന് ബലിതര്‍പ്പണം എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു. കഞ്ഞിക്കുഴി: മുളകുവള്ളി പാല്‍ക്കുളം ശ്രീദുര്‍ഗ്ഗാദേവി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി കുംഭഭരണി മഹോത്സവം ഇന്നുമുതല്‍ മാര്‍ച്ച് 3 വരെ നടക്കും. ക്ഷേ ക്ഷത്രപ്രതിഷ്ഠാചാര്യനും ക്ഷേത്രം മുഖ്യകാര്യദര്‍ശിയുമായ ദേവചൈതന്യ സ്വാമി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6.30ന് കൊടിമരം മുറിക്കല്‍, കൊടിമരഘോഷയാത്ര, 8.30നും 9നും മദ്ധ്യേ കൊടിയേറ്റ്. നാളെ രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, 6ന് മഹാഗണപതിഹോമം, 9ന് ശിവസഹസ്രനാമാര്‍ച്ചന, 10ന് മഹാശനീശ്വര പൂജ, രാത്രി 8ന് ഭക്തിഗാനസുധ, 25ന് രാവിലെ 4ന് ബലിതര്‍പ്പണം, രാത്രി 8ന് വിവിധ കലാപരിപാടികള്‍. 26ന് രാവിലെ ക്ഷേത്രം പതിവ് പൂജകള്‍, വൈകിട്ട് 6ന് ക്ഷേത്രം സന്നിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാണിക്കവഞ്ചി  സമര്‍പ്പണം, 6.30ന് പുരസ്‌കാര സമര്‍പ്പണ സമ്മേളനം, 8.30ന് നൃത്തസന്ധ്യ, 9.30ന് കലാവിരുന്ന്, 27ന് രാത്രി 8ന് വിവിധ കലാപരിപാടികള്‍. 3ന് രാവിലെ 10ന ് പൊങ്കാല, വനിതാകമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നു നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.