കട്ടപ്പന: കാഞ്ചിയാര്‍ കെഎസ്ഇബി സെക്ഷന്‍ പരിധിയിലെ വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി എടുത്ത് മോട്ടോര്‍ പ്രവര്ത്തിപ്പിച്ചിരുന്നയാളെ കെഎസ്ഇബി അധികൃതര്‍ പിടികൂടി.
നരിയംപാറ സ്വദേശി ചാക്കോ തോമസിനെതിരെയാണ് നടപടി എടുത്ത്. രഹസ്യ വിവരത്തെതുടര്‍ന്ന് നടന്ന പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്.
ഇയാളില്‍ നിന്നും അന്‍പത്തിമൂവായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു. വൈദ്യുതി ദുരുപയോഗത്തിനും, മോഷണത്തിനും എതിരെ കര്‍ശന പരിശോധന നടത്തുമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: