പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: ബിജെപി

Friday 16 June 2017 10:36 pm IST

തൃശൂര്‍: ക്രമസമാധാനത്തകര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ന്നു. ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടകളും നിയന്ത്രിക്കുന്ന സമാന്തര ഭരണമാണ് സംസ്ഥാനത്ത്. പോലീസ് നോക്കുകുത്തിയായി. കൊച്ചിയില്‍ പ്രമുഖ നടിക്കുണ്ടായ അനുഭവം അവസാനത്തെ ഉദാഹരണമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണ്. സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവര്‍ ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളിലെ പങ്കാളികളാണ് എന്നത് ഗൗരവത്തോടെ കാണണമെന്നും ബിജെപി നേതൃയോഗം അഭിപ്രായപ്പെട്ടു. ദളിത് വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് നിര്‍ബാധം തുടരുകയാണ്. തിരുവനന്തപുരത്ത് ലോ അക്കാദമി സമരത്തിനിടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വാവക്കെതിരെ നടന്ന പോലീസ് അതിക്രമം ദളിത് വിഭാഗങ്ങളോട് സര്‍ക്കാരിന്റെ സമീപനമെന്തെന്ന് വ്യക്തമാക്കുന്നു. തൃശൂര്‍ പൂരമടക്കം ഉത്സവാഘോഷങ്ങളുടെ തടസം നീക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എച്ച്. രാജ യോഗം ഉദ്ഘാടനം ചെയ്തു. ഒരാജഗോപാല്‍, വി.മുരളീധരന്‍, പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി ഗോപാലകൃഷണന്‍ പ്രമേയം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.