ഡീസല്‍ വില ജൂണ്‍ ആദ്യവാരം കൂട്ടും

Saturday 26 May 2012 5:02 pm IST

ന്യൂദല്‍ഹി: ഡീസലിന്റെ വില ജൂണ്‍ ആദ്യവാരം കൂട്ടിയേക്കും. ക്രൂഡ് ഓയിലിന്റെ വിലയും രൂപയുടെ വിനിമയ നിരക്കും അനുസരിച്ചായിരിക്കും വില വര്‍ദ്ധിപ്പിക്കുക എന്നാണ് സൂചന. ഡീസലിന്റെ വില നിയന്ത്രണം എടുത്തു കളയണമെന്ന് എണ്ണക്കമ്പനികള്‍ ദീര്‍ഘനാളായി ആ‍വശ്യപ്പെടുകയാണ്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ വന്‍‌തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും വലിയ സബ്‌സിഡി നല്‍കുന്നത് ഒഴിവാക്കണമെന്ന് ധനകാര്യമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൌശക് ബസു സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഒപ്പം വിലവര്‍ദ്ധനയും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.