റേഷന്‍ കാര്‍ഡ് നടപടികള്‍ ജില്ലയില്‍ താളം തെറ്റി

Wednesday 22 February 2017 10:44 pm IST

കാക്കനാട്: റേഷന്‍ കാര്‍ഡ് വിതരണത്തില്‍ ജില്ലയില്‍ ഔദ്യോഗിക നടപടികള്‍ താളം തെറ്റുന്നു. അച്ചടി പൂര്‍ത്തിയായെങ്കിലും മുന്‍ഗണന വിഭാഗങ്ങളുടെ പട്ടിക തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നിന്ന് അംഗീകരിച്ച് കിട്ടാന്‍ വൈകുന്നത് മൂലമാണ് താളം തെറ്റുന്നത്. ജില്ലയില്‍ 2,41,564 കാര്‍ഡുടമകാണ് മുന്‍ഗണന ലിസ്റ്റിലുള്ളത്. അന്ത്യോദയഅന്നയോജന (എഎവൈ)യില്‍ 37,762 കാര്‍ഡുടമകളും ലിസ്റ്റിലുണ്ട്. മുന്‍ഗണ ഇല്ലാത്ത പട്ടികയില്‍ പെട്ടുപോയ മാരക രോഗങ്ങളുള്ളവരെ ലക്ഷ്യമാക്കിയുള്ള സംസ്ഥാന മുന്‍ഗണനാ വിഭാഗത്തില്‍ 3,00,596 കാര്‍ഡ് ഉടമകളും ഉള്‍പ്പെടെ എട്ട് ലക്ഷം കാര്‍ഡുടമകളുണ്ടെന്നാണ് ഏകദേശ കണക്ക്്. മുന്‍ഗണന വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി കാര്‍ഡുടമകള്‍ അനര്‍ഹരാണെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ട് പരിശോധന നടത്തിയിരുന്നുവെങ്കിലും പരാതികള്‍ പൂര്‍ണമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ല സപ്ലൈ ഓഫിസര്‍ കാലടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ ആറില്‍പ്പരം റേഷന്‍ കര്‍ഡുടമകള്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇരുനില വീടുകളും വാഹനങ്ങളും സ്വന്തമായുള്ളവരാണ് മുന്‍ഗണനാ ലിസ്്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. നഗരപ്രദേശത്ത് 31.5 ശതമാനവും ഗ്രമപ്രദേശത്ത് 52.63 ശതമാനവും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡം. ജില്ലയില്‍ മുന്‍ഗണന വിഭാഗത്തില്‍ രണ്ടര ലക്ഷം കാര്‍ഡുടമകളുണ്ട്. ഈ സാഹചര്യത്തിലാണ് ലിസ്റ്റ് പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മുന്‍ഗണന ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്തി കുറവുവരുത്തുന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ദിനംപ്രതി ആവശ്യപ്പെടുന്നതാണ് ഔദ്യോഗിക നടപടികള്‍ താളം തെറ്റിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് ശേഖരിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ കാര്‍ഡ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.