പായിപ്പാട്: വീട് കത്തിനശിച്ചു. നാലുകോടി കണ്ണാട്ടുപണിക്കവീട്ടില് ഹരീന്ദ്രനാഥിന്റെ വീടാണ് ചൊവ്വാഴ്ച രാത്രി 7 മണിയോടു കൂടി തീപിടിച്ചത്. നാട്ടുകാര്‍ തീ അണയ്ക്കുന്നതിന് ശ്രമിച്ചെങ്കിലും മച്ചും മേല്‍ക്കൂരയും കത്തിയമര്‍ന്നു. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അഗ്നിശമന സേനയാണ് തീ അണച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: