കോട്ടയം: മെഡിക്കല്‍ കോളേജില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെകിടത്തി ചികിത്സതേടുന്ന രോഗികള്‍ക്ക് ഡിസ്ചാര്ജ്ജിന് ശേഷം നല്‍കേണ്ട യാത്രാപ്പടി നല്‍കാത്തതില്‍ യുവമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് പ്രതിഷേധിച്ചു. സാധാരണജനങ്ങള്‍ ആശ്രയമായ പദ്ധതി അട്ടിമറിക്കുകയാണ്. ഇതുവഴി വന്‍ അഴിമതിയാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ദിവസേന 150ല്‍പരം രോഗികളാണ് ഡിസ്ചാര്‍ജ്ജ് ചെയ്ത് പോകുന്ന ഒരു രോഗിക്ക് യാത്രാപ്പടി തുകയായ 100 രൂപ ഒരുവര്‍ഷമായി രോഗികള്‍ക്ക് നല്‍കുന്നില്ല. നിര്‍ദ്ധനരായ രോഗികള്‍ക്ക് ഏറെ ഗുണപരമായഈ പദ്ധതി അട്ടിമറിച്ച് വന്‍ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി, കളക്ടര്‍, ഡിഎംഒ, ആര്‍എംഒ, സൂപ്രണ്ട് എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: