ചമയംകര ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന അശ്വതിമഹോത്സവം

Wednesday 22 February 2017 10:58 pm IST

തിരുവഞ്ചൂര്‍: ശ്രീചമയംകര ദേവീക്ഷേത്രം പ്രതിഷ്ഠാദിന അശ്വതി മഹോത്സവം 24ന് ആരംഭിച്ച് മാര്‍ച്ച് 2ന് അവസാനിക്കും. ഉത്സവനാളുകളില്‍ രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ഭാഗവതപാരായണം, 10ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.45ന് ദീപാരാധന, ദീപക്കാഴ്ച, സമൂഹപ്രാര്‍ത്ഥന, 7ന് ഭഗവതിസേവ, ലളിതസഹസ്രനാമാര്‍ച്ചന എന്നിവ ഉണ്ടായിരിക്കും. ഉത്സവ വൈദിക കര്‍മ്മങ്ങള്‍ക്ക് താന്ത്രികാചാര്യന്‍ പള്ളം അനീഷ് നാരായണന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 25ന് രാവിലെ 8ന് മഹാമൃത്യുജ്ഞയഹോമം, 26ന് രാവിലെ 8ന് പഞ്ചമൂര്‍ത്തീപൂജ, വെള്ളംകുടി നിവേദ്യം, 9ന് വിഷ്ണുപൂജ. 27ന് രാവിലെ 9ന് മഹാമൃത്യുജ്ഞയഹോമം, 28ന് 108 നാശികേരത്താല്‍ ഗണേശ സഹസ്ര നാമാര്‍ച്ചനയോടുകൂടി മഹാഗണപതിഹോമം. മാര്‍ച്ച് 1ന് രാവിലെ 10ന് സര്‍പ്പക്ഷേത്ര സന്നിധിയില്‍ സര്‍പ്പംപാട്ട,് നൂറുംപാലും, വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികള്‍, 8ന് യുവസന്ധ്യ. മാര്‍ച്ച് 2ന് അശ്വതി മഹോത്സവം, രാവിലെ 10ന് ആചാര്യവരണം, തന്ത്രി കാമാക്ഷി അന്നപൂര്‍ണ്ണേശ്വരി ഗുരുകുല താന്ത്രികാചാര്യന്‍ കുമാരന്‍ തന്ത്രികളെയും ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയെയും ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ കല്ലേമാക്കല്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. 11ന് കലശ പ്രദക്ഷിണ കലശാഭിഷേകം, പൂമൂടല്‍ വിശേഷാല്‍ കുസുമാഭിഷേകം 12.30ന് മഹാ അശ്വതി പൂജ, അനുഗ്രഹ പ്രഭാഷണം ക്ഷേത്രാചാര്യന്‍ കുമാരന്‍ തന്ത്രികള്‍, ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി, 1ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 6.45ന് അശ്വതിവിളക്ക് ദര്‍ശനം, 7ന് താലപ്പൊലിഘോഷയാത്ര തിരുവഞ്ചൂര്‍ ദേവീക്ഷേത്രത്തില്‍നിന്ന് ശ്രീചമയംകര ദേവീക്ഷേത്രത്തിലേക്ക് 9ന് താലസമര്‍പ്പണം, 9.30ന് ഉത്സവവിളക്ക് ദര്‍ശനം തുടര്‍ന്ന് പുറക്കളത്തില്‍ 12പാത്ര ഗുരുതി പൂജ, മാര്‍ച്ച് 10ന് നാടകം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.