കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Wednesday 22 February 2017 10:59 pm IST

എരുമേലി: നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് യാത്രക്കാരായ 2 സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട കുന്നുവിള വീട്ടില്‍ സ്മിത (34), പൂഞ്ഞാര്‍ അത്തിയാലില്‍ സനിത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 6 മണിയോടെ എരുമേലി-റാന്നി റോഡില്‍ കനകപ്പലത്തായിരുന്നു അപകടം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് പറയുന്നു. പരിക്കേറ്റവരെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.