തിരുവഞ്ചൂര്‍: പാലമുറി ചിന്മയാശ്രമത്തില്‍ മാര്‍ച്ച് 20മുതല്‍ 27വരെ നടക്കുന്ന ഭാഗവതസപ്താഹ യജ്ഞത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ചിന്മയമിഷന് സീനിയര്‍ അംഗം എം.എസ്. പത്മനാഭന് ഉദ്ഘാടനം ചെയ്തു. പി.ആര്. ജനാര്ദ്ദനന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി ലളിതാനന്ദ സരസ്വതി, പഞ്ചായത്തംഗം സിന്ധു അനില്‍കുമാര്‍, പി.സി.ഗിരീഷ് കുമാര്‍, തിരുവഞ്ചൂര്‍ ബിനു എന്നിവര്‍ സംസാരിച്ചു.
എം.എസ്.പത്മനാഭന്(മുഖ്യരക്ഷാധികാരി) സ്വാമിനി ലളിതാനന്ദ സരസ്വതി, കെ. ഇന്ദിരാദേവി, സുധാകരന്( രക്ഷാധികാരിമാര്‍), പി.ആര്.ജനാര്ദ്ദനന് നായര്‍(പ്രസിഡന്റ്), ഡി.ശശി, സിന്ധു അനില്‍കുമാര്‍(വൈസ് പ്രസിഡന്റുമാര്‍), കെ.ജി.ശ്രീകാന്ത്(ജനറല്‍ സെക്രട്ടറി), ബിജുമോന് കൃഷ്ണപാദം, പ്രസാദ് കുന്നുംപുറം(ജോ.സെക്രട്ടറിമാര്‍), ഗോപാലകൃഷ്ണന് നായര്‍(ഖജാന്‍ജി), എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ബി.വിജയകുമാര്‍, പി.സി.ഗിരീഷ് കുമാര്‍ എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: