നെടുങ്കണ്ടം: കേരളത്തിന്റെ കീഴില്‍ വരുന്ന കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ കണ്ടെയ്നര്‍ സ്ഥാപിച്ച എക്സൈസ് നീക്കത്തിനെതിരെ തമിഴ്നാട് വനംവകുപ്പ് രംഗത്ത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ. തമിഴ്നാടിന്റെ ഭൂമി കയ്യേറിയെന്നും പറഞ്ഞാണ് പ്രതിഷേധം. ഇന്നലെ ഉച്ചയോടെയാണ് തൊണ്ടിമുതലുകള്‍ സൂക്ഷിക്കാനായി കേരളം ഇവിടെ കണ്ടെയ്നര്‍ സ്ഥാപിക്കുന്നത്. സമീപത്തായി ജണ്ടയിട്ട് തിരിച്ചിരിക്കുന്ന കല്ലിനോട് ചേര്‍ന്ന് കേരളത്തിന്റെ ഭൂമിയില്‍ തന്നെയാണ് കണ്ടെയ്നര്‍ സ്ഥാപിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബഹളം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാടിന്റെ കമ്പംമെട്ട് ചെക്ക്പോസ്റ്റ് അടച്ചു. താഴെ കമ്പത്തുള്ള ചെക്ക്പോസ്റ്റും അടച്ചിരിക്കുകയാണ്. ഇതോടെ ഇരുവശത്തുനിന്നും എത്തിയ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: