തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം 15 ദിവസമായിരിക്കും. ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും.
സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നാലുദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി ഒരുദിവസവും മാറ്റിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ ശിവരാത്രി പ്രമാണിച്ച് പൊതു അവധിയായതിനാല്‍ സഭയുണ്ടാവില്ല. 27, 28, മാര്‍ച്ച് ഒന്ന് ദിവസങ്ങളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. മാര്‍ച്ച് ഒന്നിന് ചര്‍ച്ച അവസാനിക്കും. മറുപടിക്കുശേഷം പ്രമേയം വോട്ടിനിടും.
മാര്‍ച്ച് രണ്ട്, 13, 15, 16 തീയതികള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവയ്ക്കും. മാര്‍ച്ച് മൂന്നിന് 2017-18 വര്‍ഷത്തേക്കുള്ള ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അതരിപ്പിക്കും. മാര്‍ച്ച് 16ന് സമ്മേളനം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: