കണ്ണൂര്‍: അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കണ്ണൂര്‍ ജില്ലയിലെ അഞ്ച് മെമ്പര്‍മാരുടെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര കമ്മിറ്റി എല്ലാ വര്‍ഷവും നല്‍കിവരുന്ന മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. പിഎസ്എസ്പി ജില്ലാ കമ്മറ്റി ഓഫീസില്‍ പ്രസിഡണ്ട് പി.ആര്.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേണല്‍ കെ.വി.ചന്ദ്രന് (റിട്ട.) സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. സെക്രട്ടറി സദാശിവന് എം.പി. സ്വാഗതവും സി.ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു. കെ.എ.തമ്പാന്, സി.ദിവാകരന് നമ്പ്യാര്‍, കെ.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: