ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ സൈനിക ഭവന നിര്‍മ്മാണ അതോറിറ്റിക്ക് സമീപം ഭീകരാക്രമണം. വന്‍സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.ഭീകരര്‍ സ്ഥാപിച്ച ടൈം ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. അനവധി വാഹനങ്ങളും തകര്‍ന്നു. ദിവസങ്ങള്‍ക്കു മുന്‍പ് സിന്ധിലെ സൂഫി സമാധിയില്‍ ചാവേറാക്രമണത്തില്‍ നൂറിലേറെപ്പേര്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ ഏഴു പേര് മരിച്ചു. ഇവയുയര്ത്തിയ ഭീതി മായും മുന്‍പാണ് അടുത്ത സ്ഫോടനം.
ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് പാക്കിസ്ഥാന് ഭീകരരെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട്ണ ഇതിനകം 130ലേറെ ഭീകരരെ സൈന്യം വധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: