ക്ഷയരോഗം: പുതിയ ചികിത്സാരീതി പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ക്ഷയരോഗ നിര്‍മാര്‍ജനത്തിനുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ പുതിയ ചികിത്സാരീതികളുടെ ജില്ലാതല ഉദ്ഘാടനം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിര്‍മാര്‍ജനത്തിനുള്ള പുതിയ ചികിത്സാ രീതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസേനയുള്ള ഗുളികകള്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.
ജില്ലാ ടിബി ഓഫീസര്‍ ഡോ. പി. പി. പ്രമോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് നഗരസഭാ സെക്രട്ടറി മൃണ്മയി ജോഷി ഐഎഎസ് മുഖ്യാതിഥിയായിരുന്നു. ഡോ. ടി.പി. രാജഗോപാല്‍ പുതിയ മരുന്നുകളെപ്പറ്റി വിശദീകരിച്ചു. ഡോ. എ.കെ. അബ്ദുല്‍ ഖാദര്‍, നഗരസഭാ കൗണ്‍സിലര്‍ സെലീന എം, ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റ് ഡോ. ഷിബു ബാലകൃഷ്ണന്, എന്‍എച്ച്എം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിനോയ്, ജില്ലാ ടി. ബി .ഫോറം സെക്രട്ടറി ശശികുമാര്‍ ചേളന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മാനസികാരോഗ്യകേന്ദ്രം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.കെ. ശിവദാസന്‍ സ്വാഗതവും പി. സി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: