പതിനായിരങ്ങള്‍ തെരുവിലിറങ്ങി വടക്കാഞ്ചേരിയില്‍ സംഘര്‍ഷം

Thursday 23 February 2017 9:09 pm IST

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം. ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഭക്തജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങിയത്. വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ പോലീസ് ജീപ്പില്‍ പിന്തുടര്‍ന്നെത്തിയ വടക്കാഞ്ചേരി എസ്‌ഐ ബലമായി പിടിച്ചുകൊണ്ടുപോവുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സമാധാനപരമായി നടന്ന ഹര്‍ത്താലിനിടെ പോലീസ് അകാരണമായി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമരം ശക്തമാക്കും എന്ന നിലപാടില്‍ തന്നെയാണ് പൂരം കോഡിനേഷന്‍ കമ്മിറ്റി. പൂരം വഴിപാടായി ചുരുക്കി നടത്തുന്നതിനുള്ള ആലോചനകള്‍ നടന്നുവരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന പ്രകടനത്തില്‍ പി.ജി.രവീന്ദ്രന്‍, ബാബു പൂക്കുന്നത്ത്, പി.എന്‍.ഗോകുലന്‍, തുളസി കണ്ണന്‍, ടി.പി.പ്രഭാകരമേനോന്‍, കെ.ജി.ജനാര്‍ദ്ദനന്‍, കെ.മനോജ്, ഗിരീഷ് മേലേമ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊടുങ്ങല്ലൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രതിഷേധയോഗം എസ് എന്‍ ഡി പി നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു.വി എച്ച് പി ധര്‍മ്മപ്രസാര്‍ സംസ്ഥാന സഹ പ്രമുഖ് ഐ.ആര്‍.അശോകന്‍ അദ്ധ്യക്ഷനായി .പ്രണവ് കാരപ്പിള്ളി .ഇറ്റിത്തറ സന്തോഷ്, സത്യന്‍ പരപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേലക്കര: ഹര്‍ത്താല്‍ ചേലക്കരയില്‍ പൂര്‍ണം. പ്രതിഷേധ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രാജേഷ്‌നമ്പ്യാത്ത് അധ്യക്ഷനായി.ഡി.സി.സി.സെക്രട്ടറി ഇ.വേണുഗോപാലമേനോന്‍,ന്യൂനപക്ഷമോര്‍ച്ച ജില്ലാസെക്രട്ടറി ജോണ്‍,ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാവൈസ് പ്രസിഡന്റ് സുനില്‍കുമാര്‍,ചേലക്കര പള്ളിപെരുന്നാള്‍ കമ്മിറ്റി ഭാരവാഹികളായ സി.വി.കുര്യാക്കോസ്,അജിത്ത് താണിക്കല്‍,ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ഗിരീഷ്,കെ.സന്താനഗോപാലന്‍,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചെറിയാന്‍,രാജന്‍ നമ്പ്യാത്ത്,സുരേഷ് ചാത്തനാത്ത്,ടി.ഗോപാലകൃഷ്ണന്‍,ടി.എ.കേശവന്‍കുട്ടി,എ.അസ്സനാര്‍,ജിതേഷ് കാളാത്ത്,ചന്ദ്രന്‍ മണ്ണംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാലക്കുടി: ചാലക്കുടിയില്‍ യു.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലറും,സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എം.ഹരിനാരായണന്‍,മേഖല സെക്രട്ടറി രതീഷ കരിക്കത്തറ,അമ്പാടി ഉണ്ണികൃഷ്ണന്‍,പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.പ്രകടനത്തിന് കെ.ഗുണശേഖരന്‍,ടി.കെ.ജയന്‍,ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട : തൃശ്ശൂരില്‍ പൂരങ്ങള്‍ നടത്താന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രക്ഷോഭം നയിക്കുന്ന കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഭാരതിയ യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനവും കമ്പിത്തിരികള്‍ കത്തിച്ച് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖിലേഷ് വിശ്വനാഥന്‍, ബി ജെ പി മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ പി വിഷ്ണു, കെ കെ.പി.മിഥുന്‍,യദുകൃഷ്ണന്‍, ശ്യംജി, സ്വരൂപ്, അജീഷ്, ദിനില്‍, ബാലുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.