ഉത്സവങ്ങള്‍ സംരക്ഷിക്കാന്‍ സ്‌നേഹക്കൂട്ടായ്മ

Thursday 23 February 2017 9:11 pm IST

തൃശൂര്‍: തൃശൂര്‍പൂരം അടക്കമുള്ള ഉത്സവങ്ങള്‍ പാരമ്പര്യത്തനിമയോടെ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യത്തിനുള്ള പിന്തുണയുമായി തൃശൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹക്കൂട്ടായ്മ മുന്‍ പ്രസിഡണ്ട് അഡ്വ. കെ.എന്‍.സോമകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജെയിംസ് വളപ്പില അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം.മാധവന്‍കുട്ടി, പിന്നണിഗായകന്‍ ഫ്രാങ്കോ, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, മുന്‍മേയര്‍ ഐ.പി.പോള്‍, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് സതീഷ് മേനോന്‍, കേരള വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍ ബിന്നി ഇമ്മട്ടി, യൂജിന്‍ മൊറേലി, ജോസ് വള്ളൂര്‍, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, കെ.മഹേഷ് തുടങ്ങിയവരും സംസാരിച്ചു. നഗരസന്ധ്യയില്‍ കമ്പിത്തിരികത്തിച്ചാണ് സ്‌നേഹക്കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയവര്‍ പങ്കാളികളായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.