ഇന്ന് ശിവരാത്രി; ക്ഷേത്രങ്ങള്‍ ഭക്തിയുടെ നിറവില്‍

Thursday 23 February 2017 9:22 pm IST

തൃശ്ശൂര്‍: ഇന്ന് ശിവരാത്രി; ക്ഷേത്രങ്ങളിലെങ്ങും ഭക്തിമയമായ ആഘോഷങ്ങള്‍ക്ക് ഒരുക്കമായി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആേഘാഷത്തിന് വര്‍ണഭംഗി പകര്‍ന്ന് നൃത്ത സംഗീതോത്സവം അരങ്ങേറി. ഇന്ന് ക്ഷേത്രത്തില്‍ മഹാ പരിക്രമ നടത്തുമെന്നു ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു. രാവിലെ ഏഴിനു ശ്രീമൂല സ്ഥാനത്തു തുടങ്ങുന്ന പരിക്രമ പ്രദക്ഷിണ വഴി ചുറ്റി ശ്രീമൂലസ്ഥാനത്തു തിരിച്ചെത്തും. ഇതോടനുബന്ധിച്ചു കൂട്ട പ്രാര്‍ഥനയും നടത്തുന്നുണ്ട്. തിരുവില്വാമല: ശ്രീമഹാദേവക്ഷേത്രത്തില്‍ കാലത്ത് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകീട്ട് 4.30ന് ശിവസ്‌തോത്രപാരായണം. 6ന് ഡബിള്‍ തായമ്പക രാത്രി 8.30ന് നൃത്തവിസ്മയം, 10 മണിക്ക് നാടന്‍പാട്ടുകള്‍ എന്നിവയുണ്ടാകും. പൂതനക്കര: ശിവക്ഷേത്രത്തില്‍ കാലത്ത് അഭിഷേകം, വിശേഷാല്‍ പൂജകള്‍ എന്നിവക്കുശേഷം വൈകീട്ട് 6മണിക്ക് പഞ്ചവാദ്യം തുടര്‍ന്ന് നാടകം എന്നിവയുണ്ടാകും. പഴയന്നൂര്‍: വേട്ടക്കൊരുമകന്‍കാവില്‍ വൈകീട്ട് വിളക്കുവെപ്പ്, ദീപാരാധന എന്നിവക്കുശേഷം 6.30ന് ശ്യാംകൃഷ്ണന്‍ അവതരിപ്പിക്കുന്ന വയലിന്‍ സോളോ, 7ന് സംഗീതാര്‍ച്ചന, 7.30ന് ഷൊര്‍ണൂര്‍ ബാലഗംഗാധരന്റെ നേതൃത്വത്തില്‍ നാദലയരാഗസുധ, തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും. ചേലക്കര: വെങ്ങാനെല്ലൂര്‍ മഹാശിവക്ഷേത്രത്തില്‍ രാവിലെ 7ന് എഴുന്നള്ളിപ്പ്, 9.30ന് ശിവരാത്രി സംഗീതോത്സവം, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് കാഴ്ചശീവേലി, 6.30ന് ചുറ്റുവിളക്ക്, നൃത്തനൃത്യങ്ങള്‍, രാത്രി 9ന് ഗാനമഞ്ജരി, 11ന് തായമ്പക എന്നിവ നടക്കും. കൊണ്ടാഴി: മായന്നൂര്‍ തൃളക്കോട് ശിവവിഷ്ണുക്ഷേത്രത്തില്‍ ഭക്തിപ്രഭാഷണം, തായമ്പക, മേളം തുടര്‍ന്ന് കലാപരിപാടികള്‍ എന്നിവയുണ്ടാകും. തൃത്തംതളി: പാര്‍വതി ക്ഷേത്രത്തില്‍ കാലത്ത് നിര്‍മാല്യം, അഭിഷേകം, വൈകീട്ട് 3ന് കാഴ്ചശീവേലി, 7ന് തായമ്പക, രാത്രി 10ന് ബാലെ എന്നിവ നടക്കും. പാഞ്ഞാള്‍: കിള്ളിമംഗലം പളുങ്കില്‍ ശിവനാരായണ ക്ഷേത്രത്തില്‍ കാലത്ത് പറവെപ്പ്, ശംഖാഭിഷേകം, ഇളനീരാട്ടം, വൈകീട്ട് 8ന് ഭക്തിസംഗീതനിശ എന്നിവ നടക്കും. മാള: അന്നമനട മഹാദേവ ക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക,് കലാ പരിപാടികള്‍, വെളുപ്പിന് ക്ഷേത്രമണപ്പുറത്ത് പിതൃക്കള്‍ക്ക് ബലിതര്‍പ്പണം. പൂപ്പത്തി തന്‍കുളം മഹാദേവക്ഷേത്രത്തില്‍ ശരാവിലെ 5.30ന് വിശേഷാല്‍ പൂജകള്‍, 6ന് അഖണ്ഡ നാമജപം, തുടര്‍ന്ന് ഉദായാസ്തമനപൂജ, 12ന് പ്രസാദഊട്ട്, വൈകീട്ട് 5.15ന് മേളം, 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, ദീപക്കാഴ്ച, 7ന് നൃത്തനൃത്യങ്ങള്‍, രാത്രി 12ന് ശിവരാത്രി പൂജ. പൂമംഗലം വെങ്ങാട്ടുംപിള്ളി മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 4ന് വിശേഷാല്‍പൂജകള്‍, 9ന് മഹാമൃതുഞ്ജയഹോമം, വൈകീട്ട് 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, 6.45ന് കലാപരിപാടികള്‍, 8ന് പ്രസാദഊട്ട്, 8.30ന് കോമഡിഷോ കോണത്തുകുന്ന് കൊടയ്ക്കാപറമ്പ് ശിവക്ഷേത്രത്തില്‍ രാവിലെ 6ന് വിശേഷാല്‍ പൂജകള്‍, വൈകീട്ട് 5ന് നടരാജമണ്ഡപസമര്‍പ്പണം, 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക,് തുടര്‍ന്ന് തിരുവാതിര കളി, 7ന് നൃത്തനൃത്യങ്ങള്‍. വെള്ളാങ്ങല്ലൂര്‍ പറക്കാട്ട് ശിവക്ഷേത്രം, കോണത്തുകുന്ന് മനക്കലപ്പടി പുതിയ കാവ് ക്ഷേത്രം, അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിക്കും. കൊടുങ്ങല്ലൂര്‍: ആനേശ്വരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 4.30 ന് നടതുറപ്പ്, ഗണപതിഹവനം, ഉഷപൂജ, 1008 കുടം ധാര, ഉച്ചപൂജ , വൈകീട്ട് ദീപാരാധന, ശയനപ്രദക്ഷിണം, കേളി, തായമ്പക രാത്രി 11 30 ന് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ നടക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് ശിങ്കാരിമേളത്തിന്റേയും നാദസ്വരത്തിന്റേയും അകമ്പടിയോടെ കാവടിയാട്ടം ചെമ്മാപ്പിള്ളി കൊട്ടാരവളപ്പ് ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ആനേശ്വരം ക്ഷേത്രത്തില്‍ സമാപിക്കും. ന്യത്ത നൃത്യങ്ങള്‍ നടക്കും. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 8ന് എഴുന്നള്ളിപ്പ്, 10 ന് ആനയൂട്ട്, 12 ന് പ്രസാദ ഊട്ട്, 4 ന് തിരുവാതിരക്കളി, 6 ന് നിറമാല, ദീപാരാധന, രാത്രി 10 ന് ശിവരാത്രി നൃത്തം, 11 ന് കഥകളി എന്നിവയുണ്ടാകും. നെടിയ തളി ശിവക്ഷേത്രത്തില്‍ രാവിലെ 5 ന് ലക്ഷാര്‍ച്ചന.12 ന് പ്രസാദ ഊട്ട്, 5ന് സമൂഹ അര്‍ച്ചന, 6.30ന് കലശാഭിഷേകം തുടങ്ങിയ പരിപാടികള്‍ നടക്കും. വടക്കാഞ്ചേരി: പള്ളിമണ്ണ ശിവക്ഷേത്രം, മുണ്ടത്തിക്കോട് കോടശ്ശേരി മല ശിവപാര്‍വതി ക്ഷേത്രം, ഇരുനിലംകോട് മഹാദേവ ക്ഷേത്രം, കീഴ്തളി മഹാദേവക്ഷേത്രം, കരുമരക്കാട് ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ശിവരാത്രി ആഘോഷിക്കും. പളളിമണ്ണയില്‍ രാവിലെ മേളം, വൈകീട്ട് കേളി, നൃത്തനൃത്യങ്ങള്‍, കൊമ്പ്പറ്റ്, കുഴല്‍പറ്റ്. മുണ്ടത്തിക്കോട്ടില്‍ 1001 ചിരാതിനാല്‍ ദീപാരാധന, ചുറ്റുവിളക്ക്, കലാസന്ധ്യ. ഇരുനിലംകോട് ക്ഷേത്രത്തില്‍ വൈകീട്ട് ഗിരിപ്രദക്ഷിണം, മുനിയറ പ്രദക്ഷിണം, രാത്രി നൃത്തസന്ധ്യ, ഭജന, പഞ്ചാക്ഷരിമന്ത്രം.കീഴ്തളിയില്‍ താംബൂല സമര്‍പ്പണം, പട്ടും താലിയും ചാര്‍ത്തല്‍, വൈകീട്ട് മേളം, തായമ്പക, തിരുവാതിരക്കളി, പുരാണനൃത്തങ്ങള്‍, മഹാശിവരാത്രി പൂജ എന്നിവയാണ് പരിപാടികള്‍. ചാവക്കാട്: തിരുവത്ര സ്വയംഭൂശിവ ക്ഷേത്രത്തിന്‍ പുലര്‍ച്ചെ നിര്‍മ്മാല്യം, വാകച്ചാര്‍ത്ത്, ഗണപതി ഹോമം, ഉഷപൂഷ, മദ്ധ്യാഹ്ന പൂജ, പ്രസാദ ഊട്ട്, തിടമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകീട്ട് 4 മുതല്‍ വിവിധ പൂരാഘോഷ കമ്മറ്റികളുടെ ഉത്സവങ്ങള്‍ എത്തിച്ചേര്‍ന്ന് 6 മണിക്ക് സമാപിക്കും. തുടര്‍ന്ന് ദീപാരാധന, കേളി, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, നവകം, അത്താഴപൂജാ ശ്രീഭുതബലി, ഡബിള്‍ തായമ്പക, സംഗീത നിശ, പുലര്‍ച്ചെ തിടമ്പ് എഴുന്നള്ളിപ്പ്. മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. മടേകടവ് കൈലാസം, ഛത്രപതി, ഇരട്ടപ്പുഴ ബാലസംഘം, ഓംകാരം യുവകിരണം, ശിവഗംഗ ഒരുമ എന്നിവയുടെ ആഘോഷങ്ങള്‍ ഉച്ചയ്ക്ക് പുറപ്പെട്ട് വൈകീട്ട് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. രാത്രിയില്‍ സംഗീത, നൃത്തകലാ പരിപാടികള്‍. ചാലക്കുടി: കൂടപ്പുഴ ആറാട്ട് കടവില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ബലി തര്‍പ്പണത്തിനായി സൗകര്യമൊരുക്കി. അന്നമനട മഹാദേവ ക്ഷേത്രം, ചാലക്കുടി പുഴയോരത്തെ മോനപ്പിള്ളി ശിവക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ മോനപ്പിള്ളി കടവ്, അന്നനാട് കുടുങ്ങാപ്പുഴ, അന്നനാട് ആറങ്ങാലി മണപ്പുറും, മുരിങ്ങൂര്‍ ശ്രീ രാമേശ്വരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കി. കൊരട്ടി ചെറ്റാരിക്കല്‍ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ലക്ഷം ദീപം, ദീപരാധന. മുരിങ്ങൂര്‍ ശ്രീരാമേശ്വര ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, മാഹാ മ്യൂത്യുജ്ഞയ ഹോമം, 1008 കുടം ധാര, അമൃത ഭോജനം, ദീപകാഴ്ച, ദീപാരാനധന, നിറമാല, പാക്കനാര്‍ മേളം. കൊടകര: വയലൂര്‍ മഹാദേവ ക്ഷേത്രം, ചെമ്പുച്ചിറ മഹാദേവ ക്ഷേത്രം എക്കിടങ്ങളില്‍ വിവിധ ക്ഷേത്ര ചടങ്ങുകളും പിതൃബലി തര്‍പ്പണം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.