കാസര്‍കോട്: സിപിഐയും സിപിഎമ്മും തമ്മിലുള്ള നിലപാടുകളിലെ വ്യത്യാസം ഒരിക്കലും ചര്‍ച്ചയിലൂടെ പരിഹരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. രണ്ടു പാര്‍ട്ടിക്കും അവരവരുടെ നിലപാടുണ്ട്. അത് പറയാനുള്ള സ്വാതന്ത്ര്യവും ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്.
സംസ്ഥാനത്ത് വിലക്കയറ്റമുണ്ട്. അരിക്ക് 45 രൂപവരെയെത്തി. സിനിമാ നടിക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നിലെ ഗുഡാലോചന പുറത്തു കൊണ്ടുവരണം. കേവലം മൂന്ന് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ചെയ്ത കുറ്റമല്ല ഇതെന്ന് എല്ലാവര്ക്കും അറിയാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: