കുമളിയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് വെട്ടിക്കുറയ്ക്കുന്നു

Thursday 23 February 2017 9:38 pm IST

കുമളി: ജീവനക്കാരുടെ  അഭാവം മൂലം കുമളി ഡിപ്പോയിലെ പത്തോളം   സര്‍വീസുകള്‍  കെഎസ്ആര്‍ടിസി  താല്ക്കാലികമായി നിര്‍ത്തലാക്കി. കുമളിയില്‍  നിന്ന് വണ്ടിപ്പെരിയാര്‍ വഴി  ആനക്കുഴി, ഡൈമുക് എന്നീ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള സര്‍വ്വീസും  ഇതില്‍ ഉള്‍പ്പെടുന്നു . സ്വകാര്യ ബസിന്റെ സേവനം ലഭ്യമല്ലാത്ത എസ്റ്റേറ്റ്  മേഖലയിലെ തൊഴിലാളികള്‍ക്കും ,വിദ്യാര്‍ത്ഥികള്‍ക്കും  ഏക ആശ്രയമായിരുന്നു  ഈ സര്‍ക്കാര്‍ വാഹനം. വൃദ്ധരും രോഗികളും  ഇക്കാരണത്താല്‍  ടാക്‌സി വാഹങ്ങളെയാണ്  അത്യാവശ്യ ഘട്ടങ്ങളില്‍  ആശ്രയിക്കുന്നത്. പരീക്ഷാകാലമെത്തിയതോടെ  കൃത്യ സമയത്ത് വിദ്യാലങ്ങളില്‍ എത്തിച്ചേരാന്‍ മാര്‍ഗമില്ലാതെ കുട്ടികള്‍ ബുദ്ധിമുട്ടുകയാണ്.  ഡ്രൈവര്‍മാരുടെയും  കണ്ടക്ടര്‍ മാരുടെയും  നൂറോളം ഒഴിവുകള്‍  നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ്  സര്‍വ്വീസ് മുടങ്ങാന്‍  കാരണമായി ഡിപ്പോ അധികാരികള്‍  പറയുന്നത് . സ്ഥലം എംഎല്‍എ   ഇടപെട്ടാല്‍ മാത്രമേ  എപ്ലോയ്‌മെന്റില്‍  നിന്ന് താല്‍ക്കാലിക  ജീവനക്കാരെ  നിയമിക്കൂ. തോട്ടം മേഖലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ്  നടത്താന്‍ തയ്യാറാകാത്തത് സമാന്തര  സര്‍വീസ് നടത്തുന്ന ജീപ്പ് ഓട്ടോ ഉള്‍പ്പെടെയുള്ള  ടാക്‌സി വാഹനങ്ങളെ  സഹായിക്കാനാണ് എന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.