ധനസഹായം വിതരണം ചെയ്തു

Thursday 23 February 2017 10:11 pm IST

മയ്യില്‍: പാവന്നൂര്‍മൊട്ട ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ പാല്‍ അളക്കവെ അപകടത്തില്‍ മരണമടഞ്ഞ കെ.നന്ദിനി എന്നവരുടെ ആശ്രിതര്‍ക്ക് മില്‍മ സംഘം മുഖേന നടപ്പിലാക്കിയ ക്ഷീര കര്‍ഷക സുക്ഷാ പദ്ധതിയുടെ അഞ്ച് ലക്ഷം രൂപയുടെ ധനസഹായം പാവന്നൂര്‍മൊട്ട ബേങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എല്‍.സുരേന്ദ്രന്‍നായര്‍ വിതരണം ചെയ്തു. പാവന്നൂര്‍മൊട്ട ക്ഷീരസംഘം പ്രസിഡണ്ട് ഉത്തമന്‍ വേലക്കാത്ത് അധ്യക്ഷത വഹിച്ചു. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.പത്മനാഭന്‍ ക്ഷീര കര്‍ഷകരെ ആദരിച്ചു. യു.മുകുന്ദന്‍, ബിജു സ്‌കറിയ, പി.പി,ബാലകൃഷ്ണന്‍, കെ.കെ.കുഞ്ഞികൃഷ്ണന്‍, ഡോ.മഹേഷ് എന്നിവര്‍ പങ്കെടുത്തു. എ.മുഹമ്മദ് ഖാസിം സ്വാഗതവും സി.ഉമ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.