പയ്യന്നൂര്‍: 25, 26 തിയ്യതികളില്‍ പയ്യന്നൂരില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര നടത്തി. പയ്യന്നൂര്‍ഗാന്ധി മൈതാനിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര പഴയസ്റ്റാന്റ്, പുതിയസ്റ്റാന്റ്വഴി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം സമാപിച്ചു. ഘോഷയാത്രക്ക് സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് കെ.എന്‍.രാധാകൃഷ്ണന്, പാരലല്‍ കോളേജ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട്, ജനറല്‍ കണ്‍വീനര്‍ യു.നാരായണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: