പയ്യാവൂര്‍: ഊട്ടുമഹോല്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം എന്നിവ നടന്നു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വന്‍ ഭക്തജനക്കൂട്ടം ക്ഷേത്രത്തില്‍ എത്തിയിരുന്നു. നെയ്യാട്ട സമയം ശ്രീകോവിലിനു മുന്നില്‍ നെയ്യമ്യത വൃതക്കാര്ക്കു മാത്രമേ നില്ക്കാന് അവകാശമുള്ളൂ. തുടര്‍ന്ന് നെയ്യമൃതുകാരുടെ അടീലൂണ്, രാത്രി ശ്രീഭൂതബലി, തിടമ്പുനൃത്തം, തെയ്യംപാടി പാട്ട് എന്നിവ നടന്നു. ഇന്ന് രാവിലെ പ്രശസ്ത സംഗീതജ്ഞന് ഡോ: ഉണ്ണികൃഷ്ണന് പയ്യാവൂര്‍ നേതൃത്വം നല്കുന്ന സംഗീതാര്‍ച്ചന, ഉച്ചയ്ക്ക് 12 മണിക്ക് ആനപ്പുറത്ത് ആറാട്ടെഴുന്നള്ളത്ത്, കേളികൊട്ട്, തിരിച്ചെഴുന്നള്ളിപ്പ് (പയ്യാറ്റുവയലില്‍ നിന്നും) തിരുനൃത്തം രാത്രി എട്ടുമണിക്ക് വീണ്ടും തിരുനൃത്തം, രാത്രി 12 മണിക്ക് കളത്തിലരിയും പാട്ടും എന്നിവയും നടക്കും. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാത്രി ഒമ്പതു മണിക്ക് കണ്ണൂര്‍ നടനകലാക്ഷേത്രം അവതരിപ്പിക്കുന്ന കടാങ്കോട്ട് മാക്കം നൃത്ത സംഗീത നാടകം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: