കണ്ണൂര്‍: വരള്‍ച്ചയെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജലോപയോഗം പരമാവധി നിയന്ത്രിക്കുന്നതിനെക്കുറിച്ച് പരിശീലന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓരോ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരെ പങ്കെടുപ്പിച്ച് നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.എം.രാമകൃഷ്ണന്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ രമ്യശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: