കതിരൂര്‍ ശ്രീ സൂര്യനാരായണ ക്ഷേത്ര മഹോത്സവം ഇന്ന് തുടങ്ങും

Thursday 23 February 2017 10:24 pm IST

കണ്ണൂര്‍: ഭാരതത്തിലെ അത്യപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നായ കതിരൂര്‍ ശ്രീ സൂര്യനാരായണക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതല്‍ മാര്‍ച്ച് 2 വരെ നടക്കുമെന്ന് ആഘോഷക്കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 5 മണി മുതല്‍ അഖണ്ഡനാമജപവും രാത്രി 8 മണിക്ക് ഭക്തിഗാനസുധയും ഉണ്ടായിരിക്കും. 25 ന് രാത്രി 8 മണിക്ക് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. രാത്രി 8.30 ന് പുല്ലാങ്കുഴല്‍ കച്ചേരിയും ഉണ്ടായിരിക്കും. 26 ന് രാവിലെ 8 മണിക്ക് നാരായണീയ പാരായണം, 4 ന് ചാക്യാര്‍ കൂത്ത്, 6.30 ന് തിടമ്പ് നൃത്തം, രാത്രി 8.30 ന് നൃത്തനൃത്യങ്ങള്‍, ഭക്തിഗാനസുധ, 27 ന് രാവിലെ 8.30 ന് ഗീതാപാരായണം, വൈകുന്നേരം 4 മണിക്ക് ഓട്ടന്‍തുള്ളല്‍, രാത്രി 8.30 ന് നൃത്തനിശ, 28 ന് വൈകുന്നേരം 5 മണിക്ക് നഗരപ്രദക്ഷിണം, മാര്‍ച്ച് 1 ന് രാവിലെ 8.30 ന് സമൂഹവേദജപം, വൈകുന്നേരം 4 മണിക്ക് തായമ്പക, 6.30 ന് തിടമ്പ് നൃത്തം, രാത്രി 10.30 ന് പാണ്ടിമേളം, മാര്‍ച്ച് 2 ന് രാവിലെ ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കല്‍, ആറാട്ട് സദ്യ എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.