ശിവരാത്രി ആഘോഷത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളൊരുങ്ങി

Thursday 23 February 2017 10:24 pm IST

കണ്ണൂര്‍: ശിവരാത്രി ആഘോഷത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളൊരുങ്ങി. ശിവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍, വൈകുന്നേരം കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് മഹാഗണപതിഹവനം, സഹസ്രദീപാലങ്കാരം, ലക്ഷാര്‍ച്ചന, പ്രത്യേക പൂജകള്‍, രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും. കോടിയേരി മൂഴിക്കര തളിയാറമ്മന്റവിട ശ്രീമുത്തപ്പന്‍ മടപ്പുര ദേവീക്ഷേത്രത്തില്‍ ഇന്ന് ചുറ്റുവിളക്ക്, വിശേഷാല്‍ പൂജകള്‍, 108 പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും. തലശ്ശേരി ശ്രീ തൃക്കൈ ശിവക്ഷേത്രത്തില്‍ രാവിലെ മുതല്‍ പ്രത്യേക പൂജകളും 108 സമൂഹ പ്രദക്ഷിണവും നടക്കും. രാവിലെ 10 മണിക്ക് അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, രാത്രി ഭക്തിഗാനസുധയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. വയലളം ചെള്ളത്ത് മടപ്പുര ദേവീക്ഷേത്രത്തില്‍ ദീപസമര്‍പ്പണം. പാഞ്ചാരിമേളം, നൃത്തനൃത്യങ്ങള്‍, കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. ചെറുപുഴ അയ്യപ്പക്ഷേത്രത്തില്‍ വൈകുന്നേരം 6 മണിക്ക് ശിവപൂജ, രാത്രി 9.30 ന് കളിയാട്ട മഹോത്സവം, തെയ്യക്കോലങ്ങളുടെ പുറപ്പാട് എന്നിവ നടക്കും. നടാല്‍ ശ്രീ ഊര്‍പ്പഴശ്ശിക്കാവില്‍ ഇന്ന് രാത്രി കരോക്കെ ഭക്തിഗാനസുധ നടക്കും. വാരം ശ്രീ ശാസ്താം കോട്ടം ശിവക്ഷേത്രത്തില്‍ വൈകുന്നേരം 6.30 ന് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ നിറദീപം തെളിയിക്കല്‍, രാത്രി 8.30 ന് പ്രഭാഷണം, 10 മണിക്ക് കലാമേള എന്നിവ നടക്കും. അഴീക്കോട് തെക്കുംഭാഗം ശ്രീ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ രാത്രി 9.30 ന് ശാക്തേയപൂജ, തുടര്‍ന്ന് മഹാശിവരാത്രിപൂജ, കോമഡി ഷോ എന്നിവ നടക്കും. പാലേരി അമ്പലം മഹാശിവക്ഷേത്രത്തില്‍ വൈകുന്നേരം 5 മണിക്ക് ഭജനസന്ധ്യ, രാത്രി 7.20ന് അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, തുടര്‍ന്ന് നൃത്തനിശ, ഗാനമേള തുടങ്ങിയവ നടക്കും. കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ വൈകുന്നേരം 5.30 ന് സമൂഹ ദീപാര്‍ച്ചന, രാത്രി 10.30 ന് ശിവപൂജാര്‍ച്ചന, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിവ നടക്കും. ആറ്റടപ്പ നൂഞ്ഞിംകാവ് മഹാശിവക്ഷേത്രത്തില്‍ വൈകുന്നേരം 5 മണിക്ക് തായമ്പക, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിവ നടക്കും. അരിവിളഞ്ഞപൊയില്‍ ശാന്തിപുരം ശ്രീ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 7.30 ന് ചന്ദ്രശേഖരന്‍ ഗോക്കടവിന്റെ പ്രഭാഷണം, 6.30 ന് താലപ്പൊലി ഘോഷയാത്ര, 8.30 ന് സൗഹാര്‍ദ്ദ സാംസ്‌കാരിക സമ്മേളനം, തുടര്‍ന്ന് ഗാനമേള എന്നിവ നടക്കും. കിഴുന്ന ശ്രീ പെരുംതൃക്കോവില്‍ ശിവക്ഷേത്രത്തില്‍ രാവിലെ 8.30 ന് മുതല്‍ സഹസ്രനാമജപം, ശിവസഹസ്രനാമജപം, ദേവീസഹസ്രനാമപജം, വിഷ്ണുസഹസ്രനാമജപം, വൈകുന്നേരം 5 മണിക്ക് ഘോഷയാത്ര, 6.30 ന് നിറമാല, ഘോഷയാത്ര, ചുറ്റുവിളക്ക്, 7.30 ന് തിടമ്പ്‌നൃത്തം, രാത്രി 10 മണിക്ക് മഹാ ഇളനീരഭിഷേകം. 11.30 മുതല്‍ ഭജന, നാമജപം എന്നിവ നടക്കും. ചൊവ്വ മഹാശിവക്ഷേത്രസന്നിധിയില്‍ ഇന്ന് പ്രത്യേക പൂജകള്‍, നാമാര്‍ച്ചന, അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, രാത്രി 12 മുതല്‍ സംഗീതക്കച്ചേരി, ഭക്തിഗാനസുധ എന്നിവ നടക്കും. കാനാട് വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ നിറമാല ഉത്സവം ഇന്ന് നടക്കും. ഇകോടനുബന്ധിച്ച് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍, രാത്രി 7 മണിക്ക് തായമ്പക, 8 മണിക്ക് തിരുവായുധം എഴുന്നള്ളത്ത് എന്നിവ നടക്കും. തെരൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍, രാത്രി 7 മണിക്ക് ശിവപൂജ, 9 മണിക്ക് സാംസ്‌കാരിക സമ്മേളനം, തുടര്‍ന്ന് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഭജന, തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനമേള എന്നിവയുണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.