കൊച്ചി: സ്ത്രീകള്‍ക്കെതിരായ അതിക്രമകേസുകളിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐജി ഓഫീസ് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു.
സാസ്ക്കാരിക കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. സര്‍ക്കാരിന്റെ ഗുണ്ടാലിസ്റ്റില്‍ പി. ജയരാജനേയും സക്കീര്‍ ഹുസൈനെയുമാണ് ആദ്യം ചേര്ക്കേണ്ടതെന്നും സ്ത്രീകള്‍ക്ക് വീടുകളിലും പുറത്തും രക്ഷയില്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മേനക ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഐജി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തില്‍ വിട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: