താഹിതി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ – 17 ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് യോഗ്യത നേടി ന്യൂ കാലിഡോണിയ ചരിത്രം കുറിച്ചു.ഇതാദ്യമായാണ് അവര്‍ ഒരു ഫിഫ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ അര്‍ഹത നേടുന്നത്.
ഓഷ്യാനിയയെ പ്രതിനിധീകരിച്ചാണ് ന്യൂ കാലിഡോണിയ ലോകകപ്പില്‍ മത്സരിക്കുന്നത്.ഈ മേഖലയില്‍ നിന്ന് ന്യൂസിലന്‍ഡും യോഗ്യത നേടിയിട്ടുണ്ട്.
താഹിതിയില്‍ നടന്ന ഓഷ്യാനിയ മേഖലാ യോഗ്യതാ റൗണ്ടില്‍ ന്യൂ കാലിഡോണിയ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് സോളമന് ഐലന്‍ഡിനെ തോല്‍പ്പിച്ചു.നിലവിലുളള ജേതാക്കളായ ന്യൂസിലന്‍ഡ് ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പാപ്പുവ ന്യൂഗ്യൂനിയയെ പരാജയപ്പെടുത്തി.
ആതിഥേയരായ ഇന്ത്യയ്ക്ക് പുറമെ ഏഷ്യയില്‍ നിന്ന് ഇറാന്,ഇറാക്ക്,ജപ്പാന്,ഉത്തര കൊറിയ എന്നീ രാജ്യങ്ങളും അണ്ടര്‍-17 ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.ടൂര്‍ണമെന്റില്‍ മൊത്തം 24 ടീമുകള്‍ മത്സരിക്കും.
ഈവര്‍ഷം ഒക്ടോബര്‍ ആറുമുതല്‍ 28 വരെ ഇന്ത്യയിലെ ആറു നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.ന്യൂദല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, നവി മുംബൈ,മര്‍ഗോവ,കൊച്ചി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: