ഇരിട്ടി: അമ്പെയ്ത്ത് മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ കാക്കയങ്ങാട്ടെ സഹോദരങ്ങളായ സിദ്ധാര്‍ഥ് രാജഗോപാലും ഋഷിക രാജഗോപാലും ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ ഷിപ്പില്‍ മത്സരിക്കാനായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. 20 മുതല്‍ 25 വരെയാണ് മഹാരാഷ്ട്രയില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ആര്‍ച്ചറി പശീലകന് കൂടിയായ കാക്കയങ്ങാട് കുഞ്ഞന്‍വീട്ടില്‍ രാജഗോപാലിന്റെയും മഹിളാ മോര്‍ച്ച പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സീമാ രാജഗോപാലിന്റെയും മക്കളാണ് ഇവര്‍. ഇവരുടെ നാലുമക്കളില്‍ മറ്റു രണ്ടു മക്കളായ ദശരഥ് രാജഗോപാലും അഭിമന്യൂ രാജഗോപാലും ആര്‍ച്ചറിയില്‍ തന്നെ മറ്റു രണ്ടുപേരെയും പോലെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: