തിരുവനന്തപുരം: സ്വാശ്രയരംഗത്ത് നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് എബിവിപി വിദ്യാഭ്യാസ മന്ത്രിയെ കണ്ടു.
സര്‍ക്കാരിനോ യൂണിവേഴ്സിറ്റിക്കോ സ്വാശ്രയലോബികളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയുള്ളതിനാല്‍ ഈ നിയമസഭാ സമ്മേളത്തില്‍ തന്നെ ശക്തമായ സ്വാശ്രയ നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ കണ്ട് ആവശ്യപ്പെട്ടു.
സ്വാശ്രയ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 140 നിയമസഭ സാമാജികരെയും കാണുമെന്നും എല്ലാ അമ്മമാരും ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ ഒരുമിച്ച് മുന്നോട്ടുവരണമെന്നും ഒ.നിധീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: