ഇന്ന് മഹാശിവരാത്രി തിരുനക്കര

Thursday 23 February 2017 10:52 pm IST

മഹാദേവ ക്ഷേത്രം കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ രാവിലെ 4ന് നിര്‍മ്മാല്യ ദര്‍ശനം. 5ന് രുദ്രജപം, 11ന് കളഭാഭിഷേകം, ചതുശ്ശതം, വൈകിട്ട് 6-7വരെ ദീപാരാധന, ചുറ്റുവിളക്ക്, നാദസ്വരം, നാമജപപ്രദക്ഷിണം, 7-9വരെ സ്വയംഭൂദര്‍ശനം, 9ന് ഘൃതധാര, രാത്രി 12ന് ശിവരാത്രിവിളക്ക് എഴുന്നള്ളിപ്പ്. ഊട്ടുപുരയില്‍ രാവിലെ 8ന് ബില്വദളാര്‍ച്ചനയും 12ന് ശ്വരാത്രി പ്രാതലും നടക്കും. രാവിലെ 6മുതല്‍ ശിവരാത്രി മണ്ഡപത്തില്‍ അഖണ്ഡപഞ്ചാക്ഷരീ മന്ത്രാര്‍ച്ചന, വൈകിട്ട് 6ന് ഭജന, 7ന് പറകൊട്ടിപ്പാട്ട്, 9ന് സോപാനസംഗീതം, 12ന് ശിവരാത്രിവിളക്ക് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം കുഴിമറ്റം: ശിവരാത്രി ദിനമായ ഇന്ന് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ രാവിലെ 9ന് ഉമാമഹേശ്വരപൂജ, 10ന് ഇളനീര്‍ അഭിഷേകം, വൈകിട്ട് 7ന് ഭജന, 8ന് ശിവപൂജ, 8.30ന് അഖണ്ഡനാമജപം എന്നിവ നടക്കും. ചെറുകരക്കാവ് കാരാപ്പുഴ: ചെറുകരക്കാവ് ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ രാവിലെ 5.30ന് ഗണപതിഹോമം, 11.30ന് അഷ്ടാഭിഷേകം, വൈകിട്ട് 6ന് ദേശവിളക്ക്, പ്രദോഷപൂജ, 7ന് ദീപാരാധന, രാത്രി 11ന് 51 കുടം അഭിഷേകം, 51 കുട പ്രദക്ഷിണം എന്നിവ നടക്കും. കണ്‍വെന്‍ഷന്‍ പന്തലില്‍ രാവിലെ 9.30ന് ചാക്യാര്‍കൂത്ത്, 7ന് തിരുവാതിര, 8ന് വയലിന്‍ ഫ്യൂഷന്‍, 10ന് നൃത്തനൃത്ത്യങ്ങള്‍ എന്നിവ ഉണ്ടാകും. പാമ്പാടി മഹാദേവക്ഷേത്രം പാമ്പാടി: മഹാദേവക്ഷേത്രത്തില്‍ ഇന്ന് വിശേഷാല്‍ പൂജകളും ഇളനീര്‍ തീര്‍ത്ഥാടനവും നടക്കും. സൂര്യനാരായണപുരം ക്ഷേത്രം കോത്തല: ശ്രീസൂര്യനാരായണപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 8ന് ശിവപുരാണപാരായണം, 9ന് ഭാഗവതപാരായണം, 11ന് മാടപ്പാട് പാലത്തുങ്കല്‍ പാട്ടമ്പലത്തില്‍ നിന്ന് കാവടി ഘോഷയാത്ര, 12.30ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 6.30ന് ഇളങ്കാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് താലപ്പൊലി ഘോഷയാത്ര. കൂരോപ്പട ഭഗവതിക്ഷേത്രം കൂരോപ്പട: ഭഗവതിക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം മേല്‍ശാന്തി കിഴക്കില്ലത്ത് ഹരികൃഷ്ണന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 5ന് ശിവപൂജ, 7ന് കോത്തല സൂര്യനാരായണപുരം ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം ഏറ്റുമാനൂര്‍: ശിവരാത്രി ദിനത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവസഹസ്രനാമജപം, അഖണ്ഡനാമജപം, നാമജപ പ്രദക്ഷണം, മഹാശയന പ്രദക്ഷണം, തിരുവാതിരകളി, സംഗീതസദസ്സ്, നൃത്തനൃത്യങ്ങള്‍, ഭരതനാട്യം, ശിവമാഹാത്മ്യ പാരായണവും, പ്രഭാഷണം എന്നിവ നടക്കും. തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര സംരക്ഷണസമിതി, ക്ഷേത്ര ഉപദേശകസമിതി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വെട്ടിക്കാട് ധര്‍മ്മശാസ്താ ക്ഷേത്രം വാഴൂര്‍: ശ്രീ ധ ര്‍ മ്മ ശാസ്താവിനും, ശ്രീ മഹാദേവനും തുല്യ പ്രാധാന്യമുള്ള വെട്ടിക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 6ന് ശിവപുരാണപാരായണം, വൈകിട്ട് 4ന് പഞ്ചാക്ഷരീ മന്ത്രജപത്തോടുകൂടി 36 പ്രദക്ഷിണം, 5.30ന് മഹാദേവന് അഷ്ടാഭിഷേകം, ഘൃതധാര, 7.30ന് ഭജന,11ന് കരിക്കഭിഷേകം ശിവരാത്രി പൂജകള്‍ തുടങ്ങിയവ നടക്കും. വാഴപ്പള്ളി മഹാദേവ ക്ഷേത്രം വാഴപ്പള്ളി: മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടര്‍ന്ന് തന്ത്രിമുഖ്യന്‍ കുഴിക്കാട്ടില്ലത്ത് അഗ്‌നിശര്‍മ്മന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മമികത്വത്തില്‍ ലക്ഷാര്‍ച്ചന. വൈകിട്ട് 5.30ന് ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തിരുവെങ്കിടപുരം ക്ഷേത്രത്തില്‍ നിന്നും പഞ്ചാക്ഷരീ മന്ത്രനാമജപ പ്രദക്ഷിണം ആരംഭിക്കും. തുടര്‍ന്ന് കാഴ്ചശ്രീബലി, പ്രദോഷപൂജ, ലക്ഷാര്‍ച്ചന കളഭാഭിഷേകം, ദീപാരാധന, ദീപക്കാഴ്ച. 6.45ന് കുത്തിയോട്ടപ്പാട്ടും ചുവടും. രാത്രി 9.30ന് ഋഷഭവാഹന എഴുന്നള്ളിപ്പ്. 10.15ന് തിരുവാതിരകളി, 11.30ന് യാമപൂജ തുടര്‍ന്ന് ഋഷഭവാഹനമെഴുന്നള്ളിപ്പോടെ സമാപിക്കും. തൃക്കോവില്‍ മഹാദേവക്ഷേത്രം കൊല്ലാട്: തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10ന് ഗുരുമന്ദിരത്തില്‍ ഗുരുപൂജ, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 7.30ന് ആറാട്ട്, 8ന് ആറാട്ട് പുറപ്പാട്, 10ന് ആറാട്ട് എതിരേല്‍പ്പ്, 12ന് വലിയകാണിക്ക, 12.30ന് കൊടിയിറക്ക്, ശിവരാത്രിപൂജ, മംഗളപൂജ തൃക്കോതമംഗലം മഹാദേവക്ഷേത്രം പുതുപ്പള്ളി: തൃക്കോതമംഗലം മഹാദേവക്ഷേത്രത്തില്‍ രാവിലെ 9.30ന് നീലിമംഗലം ശ്#ീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പാട്ടമ്പലത്തിലേക്ക് കാവടി പുറപ്പാട്. 10.30ന് കാവടി ഘോഷയാത്ര, 12ന് കാവടി അഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് കാഴ്ചശ്രീബലി, 9ന് വയലിന്‍ ഫ്യൂഷന്‍, രാത്രി 12ന് ശിവരാത്രിപൂജ വാസുദേവപുരം കുടമാളൂര്‍: വാസുദേവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാവിലെ 8ന് പള്ളിക്കുറുപ്പ് ദര്‍ശനം, 11ന് ഓട്ടന്‍തുള്ളല്‍, 11.30ന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട്, രാത്രി 10ന് ആറാട്ട് എതിരേല്‍പ്പ്, 11.45ന് കൊടിയിറക്ക്, വൈകിട്ട് 5ന് നാമജപം, 6.30ന് നൃത്തനൃത്യങ്ങള്‍, 8.30ന് നൃത്തനൃത്യങ്ങള്‍, ശിവരാത്രി പിതൃബലി തര്‍പ്പണം വെള്ളൂര്‍: വെള്ളൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ആറാട്ടുമണപ്പുറത്ത് 25ന് രാവിലെ 5മുതല്‍ പിതൃബലിതര്‍പ്പണം നടക്കും. മറവന്‍തുരുത്ത് കുന്നുക്കാട്ടില്ലത്ത് കേശവന്‍ ഇളയത് കാര്‍മ്മികത്വം വഹിക്കും. ശ്രീനന്ദനാര്‍ ശിവകോവില്‍ കോട്ടമുറി: ശ്രീനന്ദനാര്‍ ശിവകോവിലില്‍ ശിവരാത്രി ദിനമായ ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം, 6.15ന് വിഷ്ണു സഹസ്രനാമം, 7ന് പുരാണപാരായണം, വൈകിട്ട് 6ന് താലം എഴുന്നള്ളത്ത്, 6.30ന് ദീപാരാധന, 6.45ന് ഗണപതി നടയില്‍ ദീപാരാധന, 8.30ന് മംഗളാരതി, രാത്രി 11 മുതല്‍ രുദ്രാദിഷേകം, ശിവരാത്രി പൂജ, ശിവരാത്രി വിളക്ക്. മാര്‍ച്ച് മൂന്നുവരെ നടക്കുന്ന ഭാഗവത സപ്താഹം, പ്രതിഷ്ഠാ മഹോത്സവം എന്നിവയ്ക്ക് ക്ഷേത്രാചാര്യന്‍ മാടപ്പള്ളി പിരളിയില്‍ ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി സി.ബി. ഗോപാലകൃഷ്ണന്‍ സഹകാര്‍മ്മിയാകും. പെരുന്തട്ട് ശ്രീമഹാദേവ ക്ഷേത്രം ഇറുമ്പയം: പെരുന്തട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ രാവിലെ 8ന് പുള്ളുവന്‍പാട്ട്, വൈകിട്ട് 8.30ല്‍ ദേ താലപ്പൊലി വരവ്, വലിയവിളക്ക് വലിയ കാണിക്ക, ഓട്ടന്‍തുള്ളല്‍, കരോക്കെ ഗാനമേള, 'നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരം എന്നിവ നടക്കും. മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രം മാടപ്പള്ളി: ശ്രീഭഗവതി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിവരാത്രി നാളില്‍ ക്ഷേത്രസന്നിധിയില്‍നിന്നും തെങ്ങണ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ കൂവളത്തില താലവുമായി ഭക്തിനിര്‍ഭരമായ ഘോഷയാത്ര നടത്തും. ക്ഷേത്രസന്നിധിയില്‍ സഹസ്രനാമ ജപത്തോടുകൂടി ഭസ്മംകരിക്കല്‍ കര്‍മ്മവും നടക്കും. കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം പാല: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ 6ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് 6ന് ഭജന, 9ന് മേജര്‍സെറ്റ് കഥകളി-കചദേവയാനി, കിരാതം. രാത്രി 12ന് ശിവരാത്രിപൂജ. 25ന് പുലര്‍ച്ചെ 5.30 മുതല്‍ ക്ഷേത്രക്കടവില്‍ വാവുബലി നടക്കും. ചെന്നപ്പാറ മഹാദേവ ക്ഷേത്രം മുണ്ടക്കയം: ചെന്നപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10ന് കലശാഭിഷേകം, ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്. വൈകിട്ട് 7.30ന് പുഷ്പാഭിഷേകം, 8ന് ഭജന, രാത്രി 11.30ന് അഷ്ടദ്രവ്യഭിഷേകം, മഹാശിവരാത്രി പൂജ. തന്ത്രി ചെറിയനാട് എഴുന്തോലില്‍മഠം സതീഷ് ഭട്ടതിരിപ്പാട്, മേല്‍ശാന്തി ശ്രീജിത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. കൊടുങ്ങൂര്‍ ദേവി ക്ഷേത്രം കൊടുങ്ങൂര്‍: കൊടുങ്ങൂര്‍ ദേവിക്ഷേത്രത്തില്‍ രാവിലെ 7.30ന് കരിക്ക് അഭിഷേകം, തുടര്‍ന്ന് ശിവപുരാണ പാരായണം. വൈകിട്ട് മാതൃസംഘടനകളുടെ നേതൃത്വത്തില്‍ തിരുവാതിരകളിം. ചിറക്കടവ് മഹാദേവക്ഷേത്രം ചിറക്കടവ്: മഹാദേവക്ഷേത്രത്തില്‍ രാവിലെ 9ന് ചെറുവള്ളി-താന്നുവേലി ശാസ്താക്ഷേത്രങ്ങളിലേക്ക് കാവടി. വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് സംഗീതസദസ്, 10.15ന് സോപാനസംഗീതം, 11ന് കാവടിയാട്ടം, 12ന് ശിവരാത്രിപൂജ, ഒന്നിന് ശാസ്ത്രീയ നൃത്തം കിഴക്കടമ്പ് ശ്രീമഹാദേവ ക്ഷേത്രം ആനിക്കാട്: കിഴക്കടമ്പ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ രാവിലെ 7.30ന് മൃത്യുഞ്ജയഹോമം. 10ന് വട്ടകക്കാവ് ക്ഷേത്രത്തില്‍ നിന്ന് കിഴക്കടമ്പിലേക്ക് കാവടിഘോഷയാത്ര. 11.30ന് മേളപ്രപഞ്ചം. 12ന് കാവടി അഭിഷേകം. 12.15ന് അഷ്ടാഭിഷേകം. 1ന് പ്രസാദമൂട്ട്. രാത്രി 7ന് ഭജന്‍. 11.30ന് ശിവരാത്രി പൂജ. തിരുവരങ്ങില്‍ രാവിലെ 10ന് അക്ഷരശ്ലോകം, രാത്രി 7.30ന് തിരുവാതിര, 8.30ന് സര്‍ഗസംഗീതം പൊന്‍കുന്നം ഗുരുദേവ ക്ഷേത്രം പൊന്‍കുന്നം: എസ്എന്‍ഡിപി യോഗം പൊന്‍കുന്നം ശാഖ ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ 7ന് ഗുരുപൂജ, വൈകിട്ട് 5ന് വിളക്കുപൂജ, 7ന് തിരുവാതിര, 7.30ന് നൃത്തസന്ധ്യ, 10ന് മിമിക്‌സ്, 11ന് ഭക്തിഗാനസുധ, 12ന് ശിവരാത്രിപൂജ, 2.30ന് അഖണ്ഡ പഞ്ചാക്ഷരീ നാമജപം, 5.30ന് കൊടിയിറക്ക്. പനമറ്റം ശ്രീഭഗവതി ക്ഷേത്രം പനമറ്റം: ശ്രീഭഗവതി ക്ഷേത്രത്തില്‍ രാവിലെ 6ന് 8.30ന് നക്ഷത്രനാമകലശം. 10.30ന് നാരങ്ങാവിളക്ക്. 11ന് ഉച്ചപൂജ. രാത്രി 8.30ന് നൃത്തനിശ, 12ന് ശിവരാത്രി പൂജ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.