വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട

Friday 16 June 2017 5:16 pm IST

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് അനകാപള്ളിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2744 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്‌നറുകളിലായാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 1.3 കോടി രൂപ വിലമതിക്കും. വിജയവാഡയില്‍നിന്ന് ബംഗളുരുവിലേക്കു പോകുകയായിരുന്നു കണ്ടെയ്‌നര്‍. ട്രക്കിന്റെ ഡ്രൈവര്‍മാരെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.