കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ബന്ധമുണ്ടെന്ന് നവ മാധ്യമങ്ങളിലെ തന്റെ പേര് പരാമര്ശിച്ചതിനെതിരെ നടന് ദിലീപ് പോലീസിന് പരാതി നല്കി. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് തന്റെ പരാതിയില്‍ പറയുന്നു.
തന്നെ തേജോവധം ചെയ്യാന്‍ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഡിജിപിയെ നേരിട്ട് വിളിച്ച് ദിലീപ് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് രേഖാമൂലം പരാതി നല്കാന് ഡിജിപി നിര്‍ദേശിക്കുകയായിരുന്നു. ഇ-മെയില്‍ വഴിയാണ് ദിലീപ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയാലുടന്‍ അന്വേഷണം നടത്തുമെന്നും റേഞ്ച് ഐ.ജി പി.വിജയന് അറിയിച്ചു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ത്തകളില്‍ പറയുന്ന ആലുവയിലെ ആ നടന് താനല്ലെന്ന പ്രസ്താവനയുമായി ദിലീപ് തന്നെ രംഗത്തെത്തിയിരുന്നു. തന്റെ വീട്ടില്‍ ഒരു പൊലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല. ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല തന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: