ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ പടിഞ്ഞാറന്‍ ജില്ലയില്‍ നിന്ന് ഗ്രനേഡുകളും ബോംബുകളും കണ്ടെടുത്തു. ഇംഫാലിലെ ലാങ്ജിങ് അച്ചൗബാ മൈതാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യാനിരിക്കെയാണ് ബോംബുകളും ഗ്രനേഡുകളും കണ്ടെത്തിയിരിക്കുന്നത്.
ചൈനീസ് നിര്‍മ്മിത ഗ്രനേഡുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി സോയിബം സുഭാഷ് ചന്ദ്രയുടെ നിങ്കോമ്പം ലെക്കായിലുള്ള വീടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണ് അച്ചൗബാ മൈതാനത്തേയ്ക്കുള്ളത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനായ ഒ സുനിലിന്റെ വീടിന് സമീപമത്തു നിന്നും ബോംബ് കണ്ടെടുത്തു. തൗബാലിലാണ് സുനിലിന്റെ വസതി. ഇവിടെ നിന്ന് 40 കിലോമീറ്റര്‍ മാത്രമാണ് റാലി നടക്കുന്ന വേദിയിലേയ്ക്കുള്ളത്.
അതേസമയം മോദിയുടെ സന്ദര്‍ശനത്തില്‍ ഇവിടുത്തെ വിമത വിഭാഗം വലിയ പ്രതിഷേധ പരിപാടികള്‍ക്ക് കോപ്പ് കൂട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: