സൗദിയില്‍ കോമഡി ഷോയ്ക്ക് പിഴ!!

Friday 16 June 2017 3:10 pm IST

റിയാദ്: ചരിത്രത്തിലാദ്യമായി നടത്തിയ വിനോദ സ്റ്റേജ് ഷോയ്ക്ക് സൗദിയില്‍ പിഴ. രാജ്യാന്തര തലത്തില്‍ നിന്നടക്കമുള്ള നിരവധി താരങ്ങള്‍ പങ്കെടുത്ത കോമഡി പരിപാടിയായിരുന്നു ഇത്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി. അതേസമയം, ഏതു തരത്തിലുളള നിയമലംഘനമാണ് സംഘാടകര്‍ നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വളരെ വിജയകരമായ പരിപാടിയെന്നാണ് സംഘാടകര്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇത്തരമൊരു പരിപാടി രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും ധാര്‍മികതയ്ക്കും ഇണങ്ങിയതല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പരിപാടിയെ പ്രവാചക പളളിയിലെ ഇമാം വിമര്‍ശിച്ചു, ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്തു. വിനോദത്തിന്റെ പേരില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നവയെ നാം തിരിച്ചറിയണം. ജിദ്ദയിലെ പരിപാടി നല്ല സ്വഭാവത്തിനും നമ്മുടെ മഹത്തായ മതത്തിനും യോജിച്ചതല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.