ന്യൂദല്‍ഹി: വിശാലമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ബിജെപിയും ശിവസേനയും വീണ്ടും സഖ്യത്തില്‍ തിരിച്ചെത്താന്‍ സാധ്യത. മേയര്‍ സ്ഥാനം പങ്കുവെച്ചുകൊണ്ടുള്ള ധാരണയിലേക്ക് ഇരുപാര്‍ട്ടികളും എത്തിയേക്കുമെന്നാണ് സൂചനകള്‍.
കോര്പ്പറേഷന് ഭരിക്കാനുള്ള കേവല ഭൂരിപക്ഷമായ 114 സീറ്റിലേക്കെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും ഒറ്റയ്ക്ക് കഴിയില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള സഖ്യസാഹചര്യത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും ശിവസേനയും. ശിവസേനയ്ക്ക് 84 സീറ്റുകളും ബിജെപിക്ക് 82 സീറ്റുമാണുള്ളത്.
31 സീറ്റുള്ള കോണ്‍ഗ്രസ് ശിവസേനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് ശിവസേന താല്‍പ്പര്യപ്പെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: