ഊത്രാളിക്കാവ് പൂരം ചടങ്ങ് മാത്രമാക്കും

Friday 24 February 2017 7:09 pm IST

വടക്കാഞ്ചേരി: ഊത്രാളിക്കാവ്പൂരം ഇത്തവണ ചടങ്ങ് മാത്രമായി നടത്താന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ നാളെ മുതല്‍ ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയിലെ മന്ത്രിമാരുടെ വീടിന് മുന്നില്‍ കുടില്‍കെട്ടി രാപ്പകല്‍ സമരം നടത്തും. എല്ലാദേശങ്ങളും നിശ്ചയിച്ച കലാസാംസ്‌കാരിക പരിപാടികള്‍ ഉപേക്ഷിച്ചു. പൂരംദിവസം മൂന്ന് ദേശങ്ങളും ഓരോ ആനയെവീതം എഴുന്നള്ളിച്ച് പൂരം പൂര്‍ത്തിയാക്കും. കൂട്ടിഎഴുന്നള്ളിപ്പിന് മൂന്ന് ആനകളെ അണിനിരത്തും. എന്നാല്‍ പൂരം പ്രദര്‍ശനം പതിവുപോലെ നടത്താനാണ് തീരുമാനം. കോ-ഓര്‍ഡിനേറ്റര്‍ ബാബു പൂക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ പൂരകമ്മറ്റി ഭാരവാഹികള്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.