കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മംഗലാപുരത്ത് ഇന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സ്വയം പ്രേരിത ഹര്‍ത്താല്‍ നടത്തും. സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ജ്യോതി സര്‍ക്കിള്‍ മുതല്‍ നെഹ്റു മൈതാനം വരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ അമ്മമാരും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്നു. റാലിയില്‍ കേരളത്തിലെ മാര്‍കിസ്റ്റ് അക്രമണങ്ങള്‍ക്കെതിരെയുള്ള ജനരോഷമിരമ്പി.
ബിജെപി കര്‍ണാടക സ്റ്റേറ്റ് മലയാളി സെല്‍ കോ-കണ്‍വീനര്‍ വി. രവീന്ദ്രന്, എംപിമാരായ നളീന്‍ കുമാര്‍ കട്ടീല്‍, ശോഭ കറന്തളാജെ, വിഎച്ച്പി ദക്ഷിണ കന്നട അദ്ധ്യക്ഷന്‍ എം.പി. പുരാണിക്, മോനപ്പ ഭണ്ഡാരി, രാജസ്ഥാനിലെ മന്ത്രി ശ്രീനിവാസ പുജാരി, ബിജെപി കേരള സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായ്ക്, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി. ഹരീഷ് തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: