കൊച്ചി: ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമ്മേളനം നാളെ ആലുവ ചിത്രാലൈനിലെ ‘കേശവസ്മൃതി’യില്‍ ‘കുഫോസ്’ വൈസ് ചാന്‍സലര്‍ പ്രൊഫ. എ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. സി.കെ. മധുസൂദനന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എബിആര്‍എസ്എം ഹയര്‍ എഡ്യുക്കേഷന്‍ വിങ് ദേശീയ സെക്രട്ടറി പ്രൊഫ. പ്രഘ്നേഷ് ഷാ മുഖ്യപ്രഭാഷണം നടത്തും.
ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസ സംരക്ഷണ സമിതി സംയോജകന്‍ എ. വിനോദ്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ എസ്ഡി കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.പി. അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം ജനറല്‍ സെക്രട്ടറി പ്രൊഫ. വി. സുബാഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമാപന സഭയില്‍ ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം മാര്‍ഗദര്‍ശനം നല്‍കും. പ്രൊഫ. വി. രഘുനാഥ് നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: