ചെങ്ങന്നൂര്‍: ബിജെപിയുടെയും വിവിധ പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജലസംരക്ഷണ പദ്ധതിയായ ജലസ്വരാജിന്റെ ജില്ലാതല ഉദ്ഘാടനം 28ന് ചെങ്ങന്നൂരില്‍ നടക്കും.
ചെങ്ങന്നൂര്‍ ചതയം ജലോത്സവ വേദിയില്‍(മുണ്ടന്‍കാവ്- മുതവഴി റോഡ്) വൈകിട്ട് നാലിന് ബിജെപി സംസ്ഥന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര താരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കലാസാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. ജലസ്വരാജിന് തുടക്കം കുറിച്ച് 26ന് മുണ്ടന്‍കാവ് തൃച്ചിറ്റാറ്റ് ക്ഷേത്രക്കുളം ശുചീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: