ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം നിധിസമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു

Friday 24 February 2017 9:04 pm IST

ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ ഏപ്രില്‍ 7, 8, 9 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ നിധി സമാഹരണ ഉദ്ഘാടനം മണ്ണാറശ്ശാല കുടുംബാംഗം കിരണ്‍ വി. ഗോവിന്ദില്‍ നിന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി. ബാബു തുക ഏറ്റു വാങ്ങി നിര്‍വ്വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല സ്വയംസേവകനും അടിയന്തരാവസ്ഥയുടെ ഇരയുമായ പരേതനായ വി.വാസുദേവന്‍ നമ്പൂതിരിയുടെ മകനാണ് കിരണ്‍. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിനോദ് ഉമ്പര്‍നാട്, സി.എന്‍. ജിനു, സുനില്‍ കരുവാറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.