അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് പിടിയില്‍

Friday 24 February 2017 9:25 pm IST

തൃശ്ശൂര്‍: അന്തര്‍ സംസ്ഥാന ബന്ധമുള്ള വാഹന മോഷണ സംഘാംഗം പിടിയില്‍. വാടാനപ്പിളളി, രായംമരക്കാര്‍ വീട്ടില്‍ സുഹൈല്‍ എന്ന ഓട്ടോ സുഹൈല്‍ (39) ആണ് പിടിയില.യത്. അമല നഗറിലുളള കിഴക്കൂടന്‍ പത്രോസ് ഭാര്യ റോസയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അമലനഗര്‍ ചിറ്റിലപ്പിളളി കുന്നത്ത് വീട്ടില്‍ ജിയോ എന്നയാളുടെ കെ.എല്‍.08 എ.ടി.880 നമ്പര്‍ മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാന്‍ മോഷണം പോയ കേസ്സിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം, ചമ്രവട്ടം കരിമ്പനയില്‍ വാടകവീട്ടിലായിരുന്നു ഇയാളെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്റെ നിര്‍ദ്ദേശാനുസരണം ഗുരുവായൂര്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ പി.എ.ശിവദാസ്സിന്റെ നേതൃത്വത്തില്‍ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷും സംഘവും കുന്ദംകുളം ബസ്സ് സ്റ്റാന്റ് പരിസരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. കേസ്സിലെ ഒന്നാം പ്രതി അബ്ദുള്‍ സലാമിനെ കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൈലും അറസ്റ്റിലായത്. ഇരുവരും ചേര്‍ന്നാണ് അമല നഗറില്‍ നിന്ന് കളവ് നടത്തിയതെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്തതില്‍ 2016 ല്‍ ജില്ലയിലെ അമല നഗര്‍, വാടാനപ്പിളളി, അന്തിക്കാട്, ചാവക്കാട്, മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂരങ്ങാടി ചെട്ടിപ്പടി, കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങളില്‍ നിന്നും വിവിധ വാഹനങ്ങള്‍ മോഷണം നടത്തിയതിന് 12 കേസ്സുകളുള്ളതായി തെളിഞ്ഞു. മോഷണ വാഹനങ്ങള്‍ മൈസൂര്‍, തമിഴ്‌നാട് എന്നിവടങ്ങളിലെ സംഘങ്ങളുമായി ചേന്ന് വില്‍പ്പന നടത്തിയതായി മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.