കാര്‍ മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

Friday 24 February 2017 9:36 pm IST

പീരുമേട്: കൊട്ടാരക്കര- ദിണ്ഡുഗല്‍ ദേശീയ പാതയില്‍ കുട്ടിക്കാനത്തിനു സമീപം വളഞ്ചാങ്കാനത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് 6 പേര്‍ക്ക് പരിക്കേറ്റു. റാന്നി സ്വദേശികളായ ലിജോ എബ്രാഹം (17) സി.എം. വര്‍ഗ്ഗീസ് (18) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും സജില്‍, ബിജു കര്യാക്കോസ്, കര്യാക്കോസ്, ലിബിന്‍ എന്നിവരെ കാത്തിരപ്പള്ളി, കോട്ടയം എന്നിവിടങ്ങളിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കുട്ടിക്കാനം ഭാഗത്തു നിന്നും റാന്നിയിലേക്ക് വരും വഴിയാണ് അപകടം ഉണ്ടായത്. പീരുമേട് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് വാഹന സഹായം ലഭ്യമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.