പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴാകുന്നു

Friday 24 February 2017 9:38 pm IST

പീരുമേട്: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയൊഴുകിയിട്ടും വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ തുടരുകയാണ്. ഏലപ്പാറ പഞ്ചായത്തിലെ ഹെലുബറിയ അമ്പലത്തിന് സമീപം വള്ളക്കടവിലും പൈപ്പ് പൊട്ടി ജലംപാഴാകുന്നുണ്ട്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പശുമല കവലയില്‍ നാളുകളായി പൈപ്പ് പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ട്. കൂടാതെ പാലത്തിന് സമീപവും പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലേയ്ക്ക് ഒഴുകുകയാണ്. 66 കെവി സബ്‌സ്‌റ്റേഷന് മുമ്പില്‍ ദേശീയപാതയില്‍ മഞ്ചുമലയിലേക്കുള്ള ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പ് പൊട്ടി റോഡില്‍ വലിയ കുഴിരൂപപ്പെട്ടിട്ടും വാട്ടര്‍ അതോറിറ്റി ഒരു നടപടിയും എടുക്കുന്നില്ല. ഈ കുഴിയില്‍  നിന്നുമാണ് സമീപവാസികള്‍  വെള്ളം എടുക്കുന്നത്. ഇത് ഗതാഗതക്കുരുക്ക് ഉള്ള പാതയാതിനാല്‍ അപകടം ഉണ്ടാകാനും സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.