മറയൂര്‍: കള്ളടാക്സിക്കെതിരെ മറയൂര്‍ പോലീസില്‍ പരാതി നല്‍കിയെന്നാരോപിച്ച് ടാക്സി ഡ്രൈവറെ സഹോദരങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മറയൂര്‍ പള്ളനാട് സ്വദേശി കറുപ്പ്സ്വാമിക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ മറയൂരിലെ ടാക്സി സ്റ്റാന്റില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. മാശിവയല്‍ സ്വദേശികളായ ബാലമുരുകനും സഹോദരങ്ങളായ മണി, രാമു എന്നിവരും ചേര്‍ന്നാണ് ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തില്‍ ഇരുന്ന കറുപ്പ്സ്വാമിയെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. നെഞ്ചിനും അടിവയറ്റിനും ചവിട്ടേറ്റ ഇദ്ദേഹത്തെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിഎംഎസ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ ദിവസം മറയൂരിലെ കള്ളടാക്സിക്കെതിരെ ടാക്സിക്കാര്‍ മറയൂര്‍ എസ്.ഐക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പ്രതികാരമായാണ് ആക്രണമെന്ന് കറുപ്പ്സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: