കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു

Friday 16 June 2017 4:12 pm IST

കാസര്‍കോട്: കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിമിനെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ഭവന പദ്ധതികളില്‍ നടന്ന അഴിമതി സംബന്ധിച്ച് കൗണ്‍സിലര്‍മാരെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധിച്ചത്. ഭവന പദ്ധതികളിലെ ഗുണഭോക്താക്കളായ ലളിത, പുഷ്പലത എന്നിവര്‍ ഇന്നലെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇവര്‍ക്ക് തുക അനുവദിച്ചത് സംബന്ധിച്ച രേഖകള്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാരെ കാണിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായി. പുഷ്പലതയെ ഫോണ്‍ വിളിച്ച് കിട്ടാത്തതിനാല്‍ അവര്‍ക്ക് അനുവദിച്ച് ധനസഹായം മറ്റൊരു ഗുണഭോക്താവിന് നല്‍കിയെന്ന് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസ പറഞ്ഞതായി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൂടുതല്‍ പരാതികളുമായി ഗുണഭോക്താക്കള്‍ രംഗത്ത് വന്നതോടെ മുസ്ലിം ലീഗ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകാണ്. നഗരസഭയില്‍ നടന്ന ഉപരോധ സമരത്തില്‍ ബിജെപി കൗണ്‍സിലര്‍മാരായ സവിത ടീച്ചര്‍, ഉമ, പ്രേമ, രവീന്ദ്ര പുജാരി, അരുണ്‍കുമാര്‍ ഷെട്ടി, ജാനകി, സന്ധ്യാഷെട്ടി, ശ്രീലത, കെ.ജി.മനോഹരന്‍, കെ.ശങ്കര, ദുഗ്ഗപ്പ, കെ.സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.