വടകര: പോലീസ് നടത്തിയ റെയ്ഡില്‍ 2 കോടിയിലേറെ രൂപയുടെ രേഖകളും,2 ലക്ഷം രൂപയും പിടിച്ചെടുത്തു .മണിയൂര്‍ പതിയാരക്കരയിലെ മാങ്ങില്കൈയില് കണ്ണംങ്കോട്ട് നാസറിന്റെ വീട്ടില്‍ വടകര പോലീസ് നടത്തിയ റെയ്ഡിലാണ് വടകരയിലും പരിസര പ്രദേശങ്ങളിലുമുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച സ്ഥിര നിക്ഷേപ രേഖകളും,രണ്ടു ലക്ഷം രൂപയും പിടികൂടിയത്. സ്ഥിര നിക്ഷേപം രണ്ടു കോടി രൂപയിലധികം വരുമെന്ന് പോലീസ് പറഞ്ഞു. വടകര ഡി വൈഎ പി.കെ.സുദര്‍ശനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വന്‍ സന്നാഹത്തോടെ ഇന്നലെ വൈകീട്ടോടെ റെയ്ഡ് ആരംഭിച്ചത് .രാത്രി ഏറെ വൈകിയും റെയ്ഡ് തുടരുകയാണ്.നേരത്തെ സിമെന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളിയായിരുന്നു നാസര്‍.കുറച്ചു കാലമായി ജോലിക്കൊന്നും പോകാത്ത ഇയാള്‍ ചീട്ട് കളി തൊഴിലാക്കിയതായും പോലീസ് പറഞ്ഞു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: