കറുകച്ചാല്‍ മേഖലയില്‍ കൃഷിയിടങ്ങള്‍ കത്തിനശിക്കുന്നു

Friday 24 February 2017 10:13 pm IST

കറുകച്ചാല്‍: മേഖലയില്‍ റബ്ബര്‍ തോട്ടങ്ങളും മറ്റു കൃഷി ഇടങ്ങളും തുടരെ കത്തി നശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 7 തീപിടുത്തമാണുണ്ടായത്. കഴിഞ് ശനിയാഴ്ച്ച 12 മണിക്ക് നെടുംകുന്നത്ത് റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. അന്നുതന്നെ 2 മണിക്ക് പത്തനാട്ട് ചേരിയില്‍ സുബേറിന്റെ വീട്ടുവളപ്പില്‍ തീപിടുത്തമുണ്ടായി. വൈദ്യുത കമ്പി പൊട്ടിവീണ് നെടുംകുന്നം ക്ഷേത്രത്തിനു സമീപം തീപിടുത്തമുണ്ടായി. നാട്ടുകാര്‍ തീ അണയ്ക്കുകയായിരുന്നൂ. കഴിഞ്ഞ വെള്ളിയാഴ്ച്ചയും തീപിടുത്തമുണ്ടായി. ചമ്പക്കര തൊമ്മച്ചേരില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടുത്തമുണ്ടായി. തീ പടര്‍ന്നതോടെ കേബിള് കത്തിനശിച്ചു. അന്ന് തന്നെ ഉച്ചക്കഴിഞ്ഞ് കങ്ങഴ പഞ്ചായത്തിലെ കോറ്റന്‍ചിറ - പടനിലം റോഡില്‍ 5 ഏക്കറോളം റബ്ബര്‍ കത്തിനശിച്ചു. പാമ്പാടി അഗ്നിശമനസേനയും എത്തിയിരുന്നു. മാന്തുരുത്തി പ്ലാത്താനത്ത് റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. സമീപത്തുണ്ടായിരുന്നു തീപിടിച്ചാണ് തോട്ടത്തിലേയ്ക്ക് തീപടര്‍ന്നത്. മേഖലയില്‍ തീപടരുന്നത് ആശങ്കയോടെയാണ് കര്‍ഷകര്‍ നോക്കികാണുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റികളും ഇതിനൊരു കാരണമാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.