വൈക്കം: നഗരസഭ സാക്ഷരത മിഷന് അയ്യര്‍കുളങ്ങര തുടര്‍വിദ്യാകേന്ദ്രത്തില്‍ ലോക മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് ഗുണഭോക്തൃ സംഗമവും സെമിനാറും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കണ്ണേഴത്ത് ഉദ്ഘാടനം ചെയ്തു. കെ. സി ധനപാലന് അധ്യക്ഷത വഹിച്ചു. അംബരീഷ് ജി.വാസു , എ. ഉഷാകുമാരി, എ. പൊന്നമ്മ, വിജയകുമാരി, സുകുമാരന്‍, കുര്യന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ്: വടയാര്‍ തുടര്‍ വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗുണഭോക്തൃസംഗമവും സെമിനാറും ഗ്രാമപഞചായത്ത് പ്രസിഡന്റ് വി.ജി മോഹനന് ഉദ്ഘാടനം ചെയ്തു. ഇ.കെ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രേംകുമാര്‍, എം.അനില്‍കുമാര്‍, സുശീല ഗോപാലന്, ഡോ. രാധാകൃഷ്ണന്, ചന്ദ്രശേഖരന്, മുഹമ്മദ് സാലി, ചന്ദ്രലേഖ, ശ്രീക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: