പുതിയകാവ് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും

Friday 24 February 2017 10:23 pm IST

പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച തുടക്കമാകും. മാര്‍ച്ച് മൂന്നിനാണ് ആറാട്ട്. 26ന് വൈകിട്ട് 5.30 ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വംവഹിക്കും. 6.30 ന് വിശേഷാല്‍ ദീപാരാധന, 7 ന് തിരുവരങ്ങ് ഉദ്ഘാടനം പൊന്‍കുന്നം എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എം. എസ്. മോഹന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഗാനാമൃതം. 27 ന് രാവിലെ 8.30 ന് ശ്രീബലി. 11ന് ഉത്സവബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം. 2.30ന് മ്യൂസിക് ഷോ, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. രാത്രി 7ന് നൃത്തം. 7.30ന് ചലച്ചിത്ര പിന്നണിഗായകന്‍ വിധുപ്രതാപ് നയിക്കുന്ന ഭക്തിഗാനമേള. 28ന് രാവിലെ 11ന് ശ്രീബലി, 11ന് ഉത്സവബലി 1ന് ഉത്സവബലിദര്‍ശനം. 2.30 ന് ഗാനമഞ്ജരി, 4.30 ന് കാഴ്ചശ്രീബലി, രാത്രി 7 ന് സംഗീതക്കച്ചേരി മാര്‍ച്ച് ഒന്നിന് രാവിലെ 11ന് ഉത്സവബലി. ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം.2.30ന് കഥകളി നളചരിതം ഒന്നാംദിവസം. വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി 7 ന് സംഗീതസദസ്. രണ്ടിന് രാവിലെ 11ന് ഉത്സവബലി. ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം, പ്രസാദമൂട്ട്,വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി 8ന് തിരുവാതിരകളി. മൂന്നിന് കുഭഭരണി, ആറാട്ട്. രാവിലെ 11 മുതല്‍ കുഭകുടനൃത്തം അഭിഷേകം, രാത്രി 7 ന് ഭജനാമൃതം, ആറാട്ട്കടവില്‍ വേലകളി, 7.15 ന് എതിരേല്‍പ്പ് 9.30 ന് ബാലെ ശ്രീമഹാശക്തി. 11.30 ന് എതിരേല്‍പ്പ്, 12.30ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.